അൻവർ സാദത്ത് എം.എൽ.എ സംസ്‌ഥാന ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകി

നെടുമ്പാശ്ശേരി: ആലുവ തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി റെയിൽവേ മൂന്നുമാസത്തേക്ക് അടച്ചിട്ടിരിക്കുന്നതിനാൽ തുരുത്ത് നിവാസികൾ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി അടിയന്തിരമായി കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന് കത്ത് നൽകി.

നടപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂലം തുരുത്തിലെ എണ്ണൂറോളം കുടുംബങ്ങൾ ഇപ്പോൾ ആലുവയിലേക്ക് യാത്ര ചെയ്യുവാൻ വളരെയധികം ബുദ്ധിമുട്ടുകയാണ്. മുൻകാലങ്ങളിൽ തുരുത്തിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നതാണ്. ഇപ്പോൾ കാൽനടയായി വരുന്നതിനുള്ള മാർഗ്ഗവും തടസ്സപ്പെട്ടിരിക്കുന്നു. തുരുത്തു നിവാസികളുടെ യാത്രാക്ലേശം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

Related posts

Leave a Comment