അൻവർ സാദത്ത് എം എൽ എയുടെ അമ്മക്കിളിക്കൂട് ഭവന പദ്ധതി ; നാല്പത്തിരണ്ടാമത്തെ വീടിന്റെ താക്കോൽ സിനിമാതാരം രമേശ് പിഷാരടി കൈമാറി

സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കൂരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം എൽ എയുടെ നേതൃത്വത്തിലുള്ള അമ്മക്കിളിക്കൂട് പദ്ധതിയിൽ വിധവയും ഒരു പെൺകുട്ടിയുടെ മാതാവുമായ ഷൈല ഷാജിക്കുവേണ്ടി എം ഫാർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത് നിർമ്മാണം പൂർത്തിയായ പദ്ധതിയിലെ 42-ാം മത് ഭവനത്തിന്റെ താക്കോൽ ദാനം പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടി 2021 ജൂലൈ 19 രാവിലെ 10.00 മണിക്ക് നിർവ്വഹിച്ചു. ചടങ്ങിൽ എം ഫാർ ഗ്രൂപ്പ് ഡയറക്ടർ എം.എം അബ്ദുൾ ബഷീർ മുഖ്യതിഥിയായിരുന്നു.

Related posts

Leave a Comment