നാഷണൽ ഹൈവേയിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണണമെന്ന് അൻവർ സാദത്ത് എം.എൽ.എ ; പരിഹാര നടപടി ഒരുക്കങ്ങളുമായി അധികൃതർ

ആലുവ  : ആലുവ ടൗണിലെയും നാഷണൽ ഹൈവേയിലെ പുളിഞ്ചോട് മുതൽ പറവൂർകവല വരെയുള്ള ട്രാഫിക് ബ്ലോക്കിന് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് അൻവർ സാദത്ത് MLA NATPC നോട് ആവിശ്യപ്പെട്ടിരുന്നു. NATPAC സർവ്വേ നടത്തി ട്രാഫിക് ബ്ലോക്കിന് പരിഹാരമായ രൂപരേഖ നൽകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഇന്ന് NATPAC ലെ ട്രാൻസ്‌പോർടെഷൻ പ്ലാനിങ് ആൻഡ് എഞ്ചിനീയറിംഗ് ഡിവിഷൻ സയന്റിസ്റ്റുകളായ B. അനീഷ് കിനി, അരുൺ ചന്ദ്രൻ എന്നിവർ ആലുവ ടൗണിലെയും ഹൈവേയിലെയും എല്ലാ ജംഗ്ഷനുകളും സന്ദർശിച്ച് ഇപ്പോഴുള്ള ട്രാഫിക് സംവിധാനങ്ങളെ കുറിച്ച് വിലയിരുത്തി.ഉടൻ തന്നെ NATPAC ന്റെ വിശദമായ പഠനം ആരംഭിക്കുമെന്ന് NATPAC ലെ സയന്റിസ്റ്റുകളായ അനീഷ് കിനിയും, അരുൺ ചന്ദ്രനും പറഞ്ഞു.അൻവർ സാദത്ത് MLA, മുൻസിപ്പൽ ചെയർമാൻ M.O.ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, M.P. സൈമൺ,സൈജി ജോളി കൗൺസിലർ K.ജയകുമാർ, എന്നിവർ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.

Related posts

Leave a Comment