സിൽവർ ലൈൻ: മുഖ്യമന്ത്രിക്കെതിരേ അൻവർ സാദത്തിന്റെ അവകാശലംഘന നോട്ടീസ്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത്. തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ ഇതുവരെയും തനിക്കു സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ചൂണ്ടിക്കാട്ടി. ഇല്ലാത്ത രേഖകളാണ് നൽകാമെന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇത്രനാൾ കാത്തിരുന്നിട്ടും ഡിപി ആർ സംബന്ധിച്ച സിഡി ലഭ്യമാക്കിയിട്ടില്ല. പദ്ധതിക്കെതിരേ ശക്തമായ ജനവികാരമുയരുന്ന സാഹചര്യത്തിൽ നിയമ സഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് നിജ സ്ഥിതി ചർച്ച ചെയ്യണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു.

Related posts

Leave a Comment