സിപിഎം നിയമം കൈയിലെടുത്തതിന്‍റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണം : വി.ഡി സതീശന്‍

തിരുവന്തപുരം: സിപിഎം നിയമം കൈയിലെടുത്തതിന്‍റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്.

ആറ് മാസങ്ങള്‍ക്ക് മുമ്ബുതന്നെ പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശന്‍ ചോദിച്ചു. സി.ഡബ്ലിയു.സി പിരിച്ചുവിടുകയാണ് വേണ്ടത്. അനുപമക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related posts

Leave a Comment