സിപിഎം നേതാവ് കുഞ്ഞിനെ കടത്തിയ സംഭവം; അനുപമയ്‌ക്ക് നീതി നിഷേധമാണ് നടന്നതെന്ന് ബൃന്ദ കാരാട്ട്

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്‌ക്ക് നീതി കിട്ടിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. അനുപമയ്‌ക്ക് കുട്ടിയെ തിരികെ നൽകണം. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നത്. അമ്മയിൽ നിന്ന് കുട്ടിയെ മാറ്റിയത് കുറ്റകരമായ കൃത്യമാണ്. കുഞ്ഞിനെ തിരികെ കിട്ടാനുള്ള നടപടികൾ വേഗത്തിലാക്കണം. നീതി നിഷേധം ഉണ്ടായി എന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Related posts

Leave a Comment