ദത്ത് വിവാദം; സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണമെന്ന് അനുപമ; വീണ്ടും സമരത്തിന്

തിരുവനന്തപുരം: ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ്.ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.ഇരുവരും ചേർന്നാണ് താൻ ജീവിച്ചിരിക്കുമ്പോൾ തൻ്റെ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് അനുപമ ആരോപിക്കുന്നു. ഇരുവരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവുകൾ അട്ടിമറിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു. ഇന്നലെ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്.

Related posts

Leave a Comment