സിപിഎം നേതാവ് കുഞ്ഞിനെ കടത്തിയ സംഭവം; സെക്രട്ടറിയേറ്റിനു മുൻപിൽ അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റിനു മുൻപിൽ നിരാഹാര സമരം ആരംഭിച്ചു. മകളെ തിരിച്ചുലഭിക്കുന്നതുവരെ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അനുപമയും ഭർത്താവും. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടു നിന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു. ആറു മാസമായിട്ടും ഒരു തരത്തിലുമുള്ള അന്വേഷണമുണ്ടായില്ല. ഇതേക്കുറിച്ച് വകുപ്പുതലത്തിൽ റിപ്പോർട്ട് ചോദിച്ചതുകൊണ്ടായില്ല. അവർക്കെതിരെ നടപടിയുമെടുക്കണം, അനുപമ കൂട്ടിച്ചേർത്തു.

Related posts

Leave a Comment