ക്രിമിനല്‍ ഗൂഢാലോചന നടന്നു; കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവണം : കെ കെ രമ 

തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതോടെ അനുപമയുടെ സമരം അവസാനിക്കുന്നില്ലെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. വലിയ ക്രിമിനൽ ഗൂഢാലോചന ഉണ്ടായി. തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമരം ചെയ്തതുകൊണ്ട് മാത്രമാണ് വൈകിയെങ്കിലും അനുപമയ്ക്ക് നീതി കിട്ടിയതെന്നും കെ.കെ. രമ പറഞ്ഞു. അനുപമയെ ഈ അവസ്ഥയിലേക്ക് എത്തിച്ചവർ ആരാണ്. കുഞ്ഞിന് നീതി നിഷേധിച്ചതാരാണ്. ആന്ധ്രയിലെ ദമ്പതിമാരെ ഈ അവസ്ഥയിലേക്കെത്തിച്ചതാരാണ്. അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീതി ലഭിക്കണമെങ്കിൽ തെരുവിൽ വന്ന് സമരം ചെയ്യണമെന്ന സാഹചര്യം ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തിൽ വലിയ നാണക്കോടാണ്, അവർ പറഞ്ഞു. ഇതിന് ഉത്തരവാദികൾ മറുപടി പറയണം. ഇവരെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണം. കേരളത്തിൽ കുട്ടിക്കടത്ത് നടക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.

Related posts

Leave a Comment