ദത്ത് വിവാദം: അനുപമയുടെ പിതാവിനെതിരെ സി.പി.എം നടപടി; ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവിനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തും. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികൾക്കെതിരെയും നടപടി ഉണ്ടായേക്കും. അതേസമയം, അച്ഛനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കൾ ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയിൽ പറയുന്നവർക്ക് പാർട്ടിയുമായി ബന്ധമുള്ളതിനാൽ ആദ്യം കേസ് എടുക്കാൻ പോലീസ് തയാറായിരുന്നില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷമാണ്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഷിജുഖാനെ പാർട്ടി സംരക്ഷിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Related posts

Leave a Comment