കണ്ടെത്തി : അനുപമയുടെ കുഞ്ഞ് ആന്ധ്രയിൽ; ദത്തെടുത്തത് അധ്യാപക ദമ്പതികൾ

ഹൈദരാബാദ്: എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശിലുണ്ടെന്ന് കണ്ടെത്തി. ആന്ദ്രയിൽ താമസമാക്കിയ അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്തത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവർ പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. നാല് വർഷം മുമ്പ് ഓൺലൈൻ വഴിയാണ് ദമ്പതികൾ ശിശുക്ഷേമ സിമിതിയിൽ അപേക്ഷ നൽകിയത്.തുടർന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയിൽ ഒരു സിറ്റിങ്ങുമുണ്ടായിരുന്നുവെന്നും ഇപ്പോൾ താത്കാലിക ദത്തായിട്ടാണുള്ളതെന്നും ഇവർ പറഞ്ഞു. ഏറ്റവും ഒടുവിലായി ഒരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം മതിയെന്ന് ദമ്പതികൾ പറയുന്നത്. അതും തങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു. കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം ഇവർ അറിഞ്ഞിരുന്നുവെന്ന് ഇവർ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്ന് ഇവരെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാർത്തകളും അവർ അറിഞ്ഞിരുന്നു. സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങൾക്കൊപ്പം കഴിയുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയത് കൊണ്ട് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികൾ പറഞ്ഞു. അതേസമയം കുഞ്ഞിനെ തന്റെ സമ്മതമില്ലാതെയാണ് ശിശു ക്ഷേമ സമിതിയിൽ ഏൽപ്പിച്ചതെന്ന് കാണിച്ച്‌ അനുപമ തന്റെ മാതാപിതാക്കൾക്കെതിരെ കേസ് നൽകിയിരുന്നു

Related posts

Leave a Comment