ജയചന്ദ്രനെതിരെ പോലീസ് ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍ ; പോലീസും പ്രതിസ്ഥാനത്തേക്ക്

തിരുവനന്തപുരം : പോലീസ് റിപ്പോർട്ട് അനുസരിച്ച് ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ഇതോടെ പ്രതികളെ രക്ഷിക്കാനുള്ള പോലീസ് ഒത്തുകളിച്ചെന്ന സംശയം ബലപ്പെടുകയാണ്.ജയചന്ദ്രനടക്കം ആറ് പ്രതികൾക്കെതിരെ നേരത്തെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂർക്കട പോലീസ് ചുമത്തിയിരുന്നത്. എന്നാൽ ജയചന്ദ്രന്റെ ജാമ്യ ഹർജി കോടതിയിൽ വന്നപ്പോൾ പോലീസ് നൽകിയ റിപ്പോർട്ടിൽ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

നിസ്സാര കുറ്റങ്ങൾ മാത്രം ചുമത്തിയതായി വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ടിൻറെഅടിസ്ഥാനത്തിലാണ് പ്രതിക്ക് മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി അറിയിച്ചത്. ഇതോടെ പ്രതികളെ രക്ഷിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

Related posts

Leave a Comment