തനിക്ക് വേണ്ടി സമരം ചെയ്ത് റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളെ കാണാൻ അനുപമയും അജിത്തും എത്തി ; സമയം കഴിഞ്ഞെന്ന നിസാര ന്യായത്തിൽ പ്രവേശനം നിഷേധിച്ച് ജയിൽ അധികൃതർ

തിരുവനന്തപുരം: തനിക്ക് വേണ്ടി സമരം ചെയ്ത് റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളെ കാണാൻ എത്തിയ പേരൂർക്കടയിലെ അമ്മ അനുപമ നിരാശയോടെ മടങ്ങി.മൂന്ന് ദിവസമായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ചിത്രാദാസ്, വീണാ എസ്. നായർ, അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെ കാണുന്നതിനായാണ് അനുപമ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയത്.

എന്നാൽ സന്ദർശക സമയം കഴിഞ്ഞതുകൊണ്ടും, ഇന്ന് നിരവധി സന്ദർശകരുണ്ടായിരുന്നതുകൊണ്ടും അനുപമയ്ക്കും അജിത്തിനും അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു.തെറ്റായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായവരെ കാണാൻ മുൻ എസ് എഫ് ഐ നേതാവ് കൂടിയായ അനുപമ എത്തിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അനുപമയും അജിത്തും അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. എന്നാൽ രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ മാത്രമാണ് സന്ദർശകസമയം. സാധാരണഗതിയിൽ പ്രത്യേകഘട്ടങ്ങളിൽ സന്ദർശകസമയത്തിന് ശേഷവും സന്ദർശകരെ അനുവദിക്കാറുണ്ടെങ്കിലും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാൻ നിരവധി സന്ദർശകർ എത്തിയിരുന്നെന്ന കാരണം പറഞ്ഞാണ് അനുപമയേയും അജിത്തിനേയും അധികൃതർ വിലക്കിയത്. ഇതിന് പിന്നിൽ മുകളിൽ നിന്നുള്ള നിർദ്ദേശമുണ്ടെന്നാണ് സൂചനയെന്നു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തനിക്ക് വേണ്ടി സമരം ചെയ്തിന് ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെൺകുട്ടികൾ മൂന്ന് ദിവസമായിട്ട് റിമാൻഡിലാണെന്ന വാർത്ത അറിഞ്ഞത് ഇന്നാണ്. ഞങ്ങൾക്ക് വേണ്ടി സമരം ചെയ്ത അവരോടൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തോന്നിയതുകൊണ്ടാണ് അവരെ കാണാൻ എത്തിയതെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. അവരെ കാണണമെന്നുണ്ടായിരുന്നു.എന്റെ വിഷമം കൃത്യമായി മനസിലാകുന്നവരാണ് അവർ. ഞങ്ങളുടെ സ്നേഹവും നന്ദിയും അവർക്കൊപ്പമുണ്ട്. എത്രയും വേഗം അവർ പുറത്തിറങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പറഞ്ഞു.

അരമണിക്കൂറോളം ജയിലിന് മുന്നിൽ കാത്തുനിന്ന ശേഷമാണ് അനുപമയും അജിത്തും മടങ്ങിപ്പോയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് അനുപമയ്ക്ക് നീതി ആവശ്യപ്പെട്ടും ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച്‌ നടത്തിയത്. ഇതിനിടെ സെക്രട്ടറിയേറ്റിലേയ്ക്ക് ചാടിക്കടന്ന ആറ് വനിതാ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ക

Related posts

Leave a Comment