അനുപമയും അജിത്തും സി.ഡബ്ല്യു.സിക്ക് മൊഴി നൽകി

കൊല്ലം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ കേസിൽ പരാതിക്കാരായ അനുപമയും അജിത്തും സിഡബ്ല്യുസിക്ക് മുന്നിൽ മൊഴി നൽകി.മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കി. വൈകീട്ട് മൂന്നരയോടുകൂടിയാണ് സിഡബ്ല്യുസിക്ക് മുന്നിൽ മൊഴി രേഖപ്പെടുത്താൻ അനുപമയും അജിത്തും എത്തിയത്. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സർട്ടിഫിക്കറ്റും സിഡബ്ല്യുസിക്ക് മുന്നിൽഹാജരാക്കി. മൊഴി നൽകിയ ശേഷംസിഡബ്ല്യുസിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു . കേസ് കുടുംബകോടതി ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. കേരള സർക്കാർ കുഞ്ഞിനെ ഏറ്റെടുക്കുക, ആരോപണ വിധേയരെ മാറ്റി നിർത്തിക്കൊണ്ട് അന്വേഷണംനടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അനുപമ ശിശുക്ഷേമസമിതിക്ക് മുന്നിൽ ആരംഭിച്ച സമരം ആറാം ദിവസവും തുടരുകയാണ്

Related posts

Leave a Comment