പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.
സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. ഇത് സംബന്ധിച്ച ഹർജി മറ്റന്നാൾ ഹൈക്കോടതിയിൽ സമർപ്പിക്കും.

Related posts

Leave a Comment