അനുമോളുടെ ഇൻസ്റ്റാ​ഗ്രം പോസ്റ്റിന് താഴെ അശ്ലീല കമന്റ് ; നടി കൊടുത്ത മറുപടി വൈറൽ

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് അനുമോൾ. കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. റോക്സ്റ്റർ, ചായില്യം, ഇവൻ മേഘരൂപൻ, അകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അമീബ എന്ന ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചു. എന്നാൽ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. അതേസമയം തനിക്കെതിരെ വരുന്ന കമന്റുകൾക്ക് മറുപടിയും നൽകാറുണ്ട്.

കഴിഞ്ഞ ദിവസം ബിരിയാണി സിനിമയിലെ ചില ചിത്രങ്ങൾ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ‘എയ്ഡ്‌സ് വരും അനുമോളെ ഒന്നിൽ കൂടുതൽ കെട്ടിയാൽ സയൻസ് അണ്’ എന്നായിരുന്നു ഒരാൾ അനുമോളുടെ ചിത്രത്തിന് നൽകിയ കമന്റ്. ഈ കമന്റിന് അനുമോൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്. ‘എയ്ഡ്‌സ് എന്താ ആണുങ്ങൾക്ക് വരില്ലേ’ എന്നായിരുന്നു താരം തിരിച്ചു യുവാവിനോട് ചോദിച്ചത്. നിരവധിപേർ അനുമോളുടെ കമന്റിനെ അനുകൂലിച്ച് രംഗത്തെത്തി.

Related posts

Leave a Comment