പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു4

പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. ഇണയെത്തേടി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം. പിന്നീട് വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്ബട ഞാനേ, വയല്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

സില്‍ക്ക് സ്മിത, സം​ഗീത സംവിധായകന്‍ ജോണ്‍സണ്‍ എന്നിവര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയിലൂടെയാണ്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി. മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പാര്‍വ്വതീപരിണയം എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. ആന്റണി ഈസ്റ്റ്മാന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

Related posts

Leave a Comment