ആൻ്റോ ആൻ്റണി എംപിയുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസെട്രേറ്ററുകൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടന്നു

പത്തനംതിട്ട:ആൻ്റോ ആൻ്റണി എംപിയുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുടെ സഹായത്തോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗവൺമെൻ്റ് ആശുപത്രികൾക്കും, കമ്യൂണിറ്റി ഹെൽത്ത് സെൻ്റർകൾക്കും, പ്രൈമറി ഹെൽത്ത് സെൻ്റർകൾക്കും ഓക്സിജൻ കോൺസെട്രേറ്ററുകൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവ്വഹിച്ചു.പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ ഓക്സിജൻ കോൺസൺട്രേറ്റർ ഏറ്റുവാങ്ങി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെഎൽ ഷീബ,ഡോക്ടേഴ്സ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം എന്നിവർ പങ്കെടുത്തു ആദ്യപടിയായി 47 ലക്ഷം രൂപ വിലവരുന്ന 70 കോൺസൺട്രേറ്ററുകളാണ് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് കോവിഡ് കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജൻ ദൗർലഭ്യമാണ് എന്നതുകൊണ്ടാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകാൻ തീരുമാനമെടുത്തത് എന്ന് ആൻ്റോ ആൻ്റെണി എംപി പറഞ്ഞു

Related posts

Leave a Comment