സിബി മാത്യൂസിന് മുൻകൂർ ജാമ്യം

തിരുവനന്തപുരംഃ ഐ എസ് ആർ ഒ ഗൂഢാലോചന കേസിൽ മുന്‍ എഡിജിപി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഇസ്രോ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ അകാരണമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുകയും രാജ്യത്തിന്‍റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നില്‍ക്കുകയും ചെയ്തെന്ന കേസിലാണ് ജാമ്യം.

Related posts

Leave a Comment