Ernakulam
ഭീകരവിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിലേക്ക്
കൊച്ചി: കളമശ്ശേരിയിലെ പ്രാർത്ഥന കേന്ദ്രത്തിലുണ്ടായ സ്ഫോടനം ആസൂത്രിതമാണെന്ന് നിഗമനം. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
Ernakulam
വിജിലൻസ് വളഞ്ഞത് അറിഞ്ഞില്ല ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിൽ
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നല്‍കിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
Ernakulam
ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം, ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്‌ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി കച്ചവടമാണ് സർക്കാരിൻ് ലക്ഷ്യം. ടീകോമിനോട് നഷ്‌ടപരിഹാരം ചോദിച്ചാൽ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തിൽ പാസാക്കി ഭൂമി വിൽക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ ചൂണ്ടികാട്ടി.
തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അച്യുതാനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധനനടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Ernakulam
വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി ഡി സതീശന്‍
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ ഗുരുതരമായ അലംഭാവമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രത്യേക സഹായം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും അനുകൂലമായ മറുപടിയല്ല ഉണ്ടായത്.
കേരള സര്‍ക്കാരും വയനാട് പുനരധിവാസത്തില്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും നൂറു വീടുകള്‍ വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും നിര്‍മ്മിക്കാമെന്നു പറഞ്ഞതാണ്. സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇതുവരെ സ്ഥലം അനുവദിച്ചില്ല. ഒരു പുനരധിവാസ പ്രവര്‍ത്തനങ്ങളും വയനാട്ടില്‍ നടക്കുന്നില്ല. ഇങ്ങനെയെങ്കില്‍ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ാേ
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login