തൊഴിലാളി വിരുദ്ധ സമീപനം ; കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) പ്രത്യക്ഷ സമരത്തിലേക്ക്

തൃശൂർ : കേരളത്തിലെ ഇരുമ്പുരുക്ക് വ്യവസായ രംഗത്ത് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് പ്രവർത്തനക്ഷമത ഇല്ലായ്മയും എംഡിയുടെ ധാർഷ്ട്യത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ ഐഎൻടിയുസി പ്രത്യക്ഷ സമരത്തിലേക്ക്.

1980കളിൽ പ്രവർത്തനമാരംഭിച്ചു വിവിധമേഖലകളിൽ കാസ്റ്റിംഗ്, ഫോർജിങ്, ഫാബ്രിക്കേഷൻ, ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് ബ്രേക്കിംഗ്, ബോഡിബിൽഡിങ്, ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകൾ പാലങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ സേവനം കാഴ്ച വയ്ക്കുന്നതിന് കമ്പനിക്ക് കഴിവുറ്റ നേതൃത്വം നൽകുവാൻ പ്രാപ്തരായ എംഡി മാരും കമ്പനി വിദഗ്ദ്ധന്മാരും ഉണ്ടായിരുന്ന സിൽക്ക് ഇന്ന് കമ്പനിയുടെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരും എംഡിയും ഒരു ബാധ്യതയായിരിക്കുന്നു. കഴിവുകെട്ട എച്ച്ആർ, ഫൈനാൻസ്, മാർക്കറ്റിംഗ് മുതലായ സ്ഥാനങ്ങളിൽ ഉള്ളവരും ഇവർക്ക് ഓശാന പാടുന്ന സിൽക്ക് എന്ന പൊതുമേഖലയ്ക്ക് അനുയോജ്യമല്ലാത്ത ഒരു എംഡിയും കമ്പനിയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ചചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. കമ്പനിയുടെ കീഴിൽ ഉള്ള ഒരു യൂണിറ്റും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. വാർഷിക ഇൻഗ്രിമെന്റ് പോലും ചില യൂണിറ്റുകൾ കൊടുക്കുന്നില്ല. റിട്ടയർ ചെയ്യുന്ന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി പോലും നൽകുന്നില്ല. കമ്പനിയിലുള്ള സ്ഥിരം ജീവനക്കാരെ കാൾ നാലിരട്ടി പാർശ്വ വൃത്തികളായ കരാർ ജീവനക്കാർ കമ്പനിയിൽ ഉണ്ട്. എല്ലാ തീരുമാനങ്ങളും എംടിയുടെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നു.

ഇതിനെതിരെ അംഗീകൃത തൊഴിലാളി യൂണിയനുകൾ ആയ ഐഎൻടിയുസിയും സിഐടിയു യും സ്വന്തമായും കൂട്ടമായും പല ആവർത്തി നീക്കങ്ങൾ നടത്തിയെങ്കിലും പരാജയമാണ് ഉണ്ടായത്. ആയതിനാൽ കമ്പനിയെ പ്രവർത്തനക്ഷമം ആകുന്നതിനും തൊഴിലാളികളുടെ ന്യായമായ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ആൾ കേരള സിൽക്ക് എംപ്ലോയിസ് യൂണിയൻ ഐഎൻടിയുസി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 9 മണിക്ക് തൃശൂർ അത്താണിയിൽ ഉള്ള സിൽക്ക് കോപ്പറേറ്റീവ് ഓഫീസിനു മുൻപിൽ ധർണാ സമരം നടത്തുന്നു.

Related posts

Leave a Comment