Connect with us
,KIJU

Alappuzha

കെ റെയിൽ വിരുദ്ധ സമരസമിതിയുടെ വാഴക്കുലയ്ക്ക് 28,000 രൂപ,
മന്ത്രി പറഞ്ഞുപറ്റിച്ച തങ്കമ്മയ്ക്ക് ഇനി വീട്

Avatar

Published

on

തിരുവല്ല: കേരളത്തെ വെല്ലുവിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കെ റെയിൽ ആവിയായെങ്കിലും തങ്കമ്മയ്ക്ക് അതു നൽകുന്നത് വലിയ ആശ്വാസമാണ്. കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധസൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത വാഴക്കുല ലേലത്തിൽ വിറ്റ തുക ഉപയോ​ഗിച്ചു കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട് നിർമിക്കും. ഇതിനായി തുക സമരസമിതി കൈമാറുകയും ചെയ്തു.
കെ. റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധസൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുലയാണ് പൊതുലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോയത്.

കെ റെയിൽ പദ്ധതിക്ക് അനൂകൂലമായി നിലപാടെടുത്ത എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായാണ് 11 ജില്ലകളിലും സമരസമിതി വാഴനട്ടത്. അതിൽ ചെങ്ങന്നൂരിൽ നട്ട വാഴയാണ് ഇപ്പോൾ ചരിത്രമായത്. കെ റെയിൽ വിരുദ്ധ പ്രക്ഷോഭസമയത്ത് ചെങ്ങന്നൂരിൽ വിധവയായ തങ്കമ്മയുടെ വീട്ടു മുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ സർവേ കല്ല് നാട്ടി. ചോർന്നൊലിക്കുന്ന വീടിന് പകരം തങ്കമ്മക്ക് മനോഹരമായ പുതിയ വീട് വെച്ച് നൽകുമെന്ന് പറഞ്ഞാണ് അന്ന് സജി ചെറിയാൻ മടങ്ങിയത്. എന്നാൽ ഒന്നരക്കൊല്ലം കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. കിടപ്പാടം നഷ്ടമായ തങ്കമ്മയ്ക്കു വീട് വയ്ക്കാനുള്ള തീവ്ര ശ്രമവുമായി സമര സമിതി ഇപ്പോൾ രം​ഗത്തെത്തി. അതിന്റെ ആദ്യ വിഹിതമാണ് ഈ വാഴക്കുല. പിരിവെടുത്ത് തങ്കമ്മക്ക് ഒരു വീട് പണിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ മാർച്ച് 14 നായിരുന്നു തങ്കമ്മയുടെ വീട്ടു മുറ്റത്തെ അടുപ്പിൽ മഞ്ഞക്കുറ്റിയിട്ടത്. കെ റെയില് ഇട്ട സർവേ കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുത് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം സ്കൂട്ടറോടിച്ച് വിധവയായ തങ്കമ്മയുടെ വീട്ടിലെത്തിയ മന്ത്രി സജി ചെറിയാൻ ,വീട്ടിലെ ആകെയുള്ള അടുപ്പിനുള്ളിൽ തന്നെ കെ റെയിൽ കുറ്റിയിട്ടു. പകരം മനോഹര വീട് വെച്ചുനല്കുമെന്ന വാക്കും നൽകി. തൻറെ ഓഫീസിലെത്തി ഒരു അപേക്ഷ നൽകിയാൽ മാത്രം മതിയെന്നായിരുന്നു മന്ത്രിയുടെ വാക്ക്. അതനുസരിച്ച് തങ്കമ്മ അപേക്ഷയും നൽകി. പക്ഷേ ഇപ്പോൾ ഒന്നൊരക്കൊല്ലം പിന്നിട്ടു.

മന്ത്രിയുടെ വാക്കുകൾ ജലരേഖയായി. ലൈഫ് പദ്ധതിയിൽ പെടുത്തിയെങ്കിലും പട്ടികയിൽ 48 ാം സ്ഥാനത്താണ് തങ്കമ്മയുള്ളത്. അതായത് വീട് കിട്ടാൻ വർഷങ്ങളറേ കാത്തിരിക്കണം. ഒരു അപകടത്തെ തുടർന്ന വലത് കൈക്ക് സ്വാധീനമില്ല.ജോലി ചെയ്യാൻ കഴിയില്ല. ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം വഴിമുട്ടി നിൽക്കുന്പോഴാണ് കെ റെയിൽവിരുദ്ധ സമിതി തന്നെ മുന്നോട്ട് വരുന്നത്.

Advertisement
inner ad

കേന്ദ്രാനുമതി കിട്ടാത്തതിനാൽ കെ റെയിൽ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

on



മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Alappuzha

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

Published

on


ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured