കെ.റെയിലിനെതിരെ സംസ്‌കാര സാഹിതി സാംസ്‌കാരിക സമരയാത്രക്ക് ശനിയാഴ്ച കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയും സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടും ‘കെ റെയില്‍ വേഗതയല്ലിത് വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌കാര ര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമരയാത്രക്ക് ശനിയാഴ്ച കഴക്കൂട്ടത്ത് തുടക്കം. മേയ് 7ന് വൈകുന്നേരം അഞ്ചിന് കഴക്കൂട്ടത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ജാഥാ ക്യാപ്റ്റന്‍ സംസ്‌ക്കാര സാഹിതി പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘കലികാലക്കല്ല്’ എന്ന തെരുവ് നാടകവും നാടന്‍പാട്ടുകളും വരയും വര്‍ത്തമാനവുമായി സാംസ്‌ക്കാരിക സമരയാത്ര 14ന് കാസര്‍ഗോട്ട് സമാപിക്കും. നിര്‍ദ്ദിഷ്ട കെ റെയില്‍ പാതയ്ക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിച്ചുകൊണ്ടായിരിക്കും സമരയാത്ര കടന്ന്‌പോവുക. സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിഭകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംവദിക്കും. സംസ്ഥാനത്തുടനീളം 100 സാംസ്‌ക്കാരിക പ്രതിരോധ സദസുകള്‍ സംഘടിപ്പിക്കും. കേരളത്തിന് നാശംവിതക്കുന്ന കെ റെയിലിനെതിരെ 10,000 സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട സാംസ്‌ക്കാരിക പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

Related posts

Leave a Comment