സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണംഃ ഹര്‍ജി ഇന്നു പരിഗണിക്കും

കൊച്ചിഃ സംസ്ഥാനത്തു നിലനില്‍ക്കുന്ന സ്‌ത്രീധന നിരോധന നിയമത്തില്‍ കാലോചിതമായ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി കേരള ഹൈക്കോടതി ഇന്നു പരിഗണക്കും. പെരുമ്പാവൂര്‍ സ്വദേശിനി ഡോ. ഇന്ദിരാ രാജനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

സംസ്ഥാനതലത്തില്‍ ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ നിയോഗിക്കുക, ഇരകള്‍ക്കു നഷ്ടപരിഹാരം അനുവദിക്കുക, വിവാഹ സമയത്തു വധുവിനു നല്‍കുന്ന ആഭരണങ്ങളടക്കമുള്ള സമ്മാനങ്ങളുടെ വിവരങ്ങള്‍ കൂടി വിവാഹ രജിസ്ട്രേഷനു ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ പെരുകുന്നതും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതും പരിഗണിച്ചാണ് ഹര്‍ജി നല്‍കുന്നതെന്നു ഡോ. ഇന്ദിരാ രാജന്‍.

Related posts

Leave a Comment