ഉത്തരക്കടലാസ് പുനർമൂല്യനിർണയം; സർവകലാശാലയുടെ വിശദീകരണം പച്ചക്കള്ളം

തിരുവനന്തപുരം: എംബിഎ പരീക്ഷ തോറ്റ എസ്എഫ്ഐക്കാരെ വിജയിപ്പിക്കാനായി ഉത്തരക്കടലാസ് മൂന്നാം തവണയും പുനർമൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് കേരള സർവകലാശാലയുടെ വിശദീകരണം പച്ചക്കള്ളം. അധ്യാപകൻ മുൻ വൈരാഗ്യത്തിന്റെ പേരിൽ തങ്ങളെ തോൽപ്പിച്ചതായി മൂന്ന് വിദ്യാർത്ഥികൾ വി.സിക്ക് പരാതി നൽകിയെന്നാണ് സർവകലാശാലയുടെ വിശദീകരണം. തുടർന്ന് വി.സി പരാതി പരിശോധിക്കാൻ വിഷയ വിദഗ്ധനായ  നിലവിലെ വകുപ്പ് മേധാവിയെയും ഡീനിനെയും  ചുമതലപ്പെടുത്തി. എന്നാൽ ഡീൻ മീറ്റിങിൽ പങ്കെടുത്തില്ല. വകുപ്പ് മേധാവിയും സിഎസ്എസ് വൈസ് ചെയർമാനും എസ്എഫ്ഐ കാമ്പസ് നേതാവുമാണ് യോഗത്തിൽ പങ്കെടുത്തത്. സിഎസ്എസ് പരീക്ഷ  റെഗുലേഷൻ പ്രകാരം  വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക്‌ അതതു വകുപ്പിൽ പ്രസിദ്ധീകരിച്ചു 15 ദിവസത്തിന് ശേഷമാണ് പരീക്ഷ കൺട്രോളർക്ക് കൈമാറുന്നത്. യഥാസമയം പരാതിപ്പെടാതെ, വകുപ്പ് മേധാവി മാറുന്നത് വരെ കാത്തിരുന്ന ശേഷം  പരാതിപ്പെടുന്നതും പരാതി വൈകി പരിഗണിക്കുന്നതും നിയമപരമല്ല. വിസി പുതിയ വകുപ്പ് മേധാവിയെ പരാതി പരിശോധിക്കാൻ ചുമതലപെടുത്തുകയായിരുന്നു.
രണ്ടാമത് മൂല്യനിർണയം നടത്തുന്ന അധ്യാപകൻ സർവകലാശാലക്ക് പുറത്തു നിന്നായതിനാൽ വ്യക്തി വൈരാഗ്യമെന്ന തോറ്റ വിദ്യാർഥികളുടെ ആരോപണത്തിൽ കഴമ്പില്ല.
എംബിഎ പരീക്ഷകൾ പരീക്ഷാ കൺട്രോളറുടെ നിയന്ത്രണത്തിലാണ് നടത്തുന്നത്.അതുകൊണ്ട് സർവകലാശാല പരീക്ഷ റെഗുലേഷൻ സിഎസ്എസ് പരീക്ഷകൾക്കും ബാധകമാണ്. അത് പ്രകാരം മൂന്നാമത് പുനർനിർണ്ണയം നടത്താൻ ആർക്കും അധികാരമില്ലായെന്നിരിക്കെ ഒരു വർഷം മുമ്പ് നടന്ന പരീക്ഷകളുടെ  മൂല്യനിർണയം തെറ്റാണെന്ന് റിപ്പോർട്ട് വാങ്ങി വീണ്ടും പുനർമൂല്യനിർണയം നടത്തി വിദ്യാർത്ഥികളെ ജയിപ്പിക്കാനാണ് നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment