Kerala
തോമസ് ഐസക്കിന്റെ 7 ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചോദിച്ച ഓരോ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകുമ്പോൾ പുതിയ വിഷയവുമായാണ് അദ്ദേഹം വീണ്ടും വരുന്നത്.
ആദ്യ പോസ്റ്റ് ധനകാര്യ കമ്മീഷൻ ഡവല്യൂഷനെ കുറിച്ചും റവന്യു കമ്മി ഗ്രാന്റിനെക്കുറിച്ചുമായിരുന്നു. അതിന് മറുപടി നൽകിയപ്പോൾ നികുതി പിരിവിലെ പരാജയത്തെകുറിച്ചായി അടുത്ത ചോദ്യം. അതിനും മറുപടി നൽകി. ഇപ്പോഴിതാ കിഫ്ബിയെ കുറിച്ചാണ് ചോദ്യം!
ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതു തന്നെയാണ് സി.എ.ജി പിന്നീട് ചൂണ്ടിക്കാണിച്ചതെന്നുമുള്ള എന്റെ പ്രസ്താവനയ്‌ക്കെതിരെ, നിങ്ങളാണ് സി.എ.ജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തതെന്ന അപഹാസ്യമായ വാദമാണ് ഐസക്ക് ഉയർത്തിയത്. ഐസക്കിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതും ചിരിപ്പിക്കുന്നതുമായ വാദമാണിത്.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നെന്നും വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ലെന്നും അടുത്തിടെ അങ്ങ് ഉയർത്തിയ വിമർശനം വൻകിട പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ കിഫ്ബി പരാജയപ്പെട്ടെന്നതിന്റെ സാക്ഷ്യപത്രമാണ്.
ഡോ. തോമസ് ഐസക്കിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ കിഫ്ബി സംബന്ധിച്ച ഏഴു ചോദ്യങ്ങളാണുള്ളത്. ഏതായാലും ചോദ്യങ്ങളുടെ എണ്ണം ഏഴാക്കിയത് നന്നായി. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയോട് ഞാനും ഏഴ് ചോദ്യങ്ങൾ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം നാളിതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ മുൻ ധനകാര്യ മന്ത്രിയുടെ ഏഴു ചോദ്യങ്ങൾക്കുമുള്ള മറുപടി ചുവടെയുണ്ട്;
I. 2016- ൽ കിഫ്ബി നിയമ ഭേദഗതി ചർച്ചയിൽ ‘കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയിൽ വരും’ എന്ന് പ്രതിപക്ഷം പറഞ്ഞിട്ടേയില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതിന്റെ നിയമസഭാ രേഖ സമർപ്പിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു.
നിയമസഭാ രേഖകൾ പ്രകാരം 2016 നവംബർ രണ്ടിന് കിഫ്ബി നിയമ ഭേദഗതി ചർച്ചയിൽ ഞാൻ ഉയർത്തിയ വാദങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
‘അങ്ങ് എങ്ങിനെയെല്ലാം ബൈപാസ് ചെയ്യാൻ ശ്രമിച്ചാലും അവസാനം എഫ്.ആർ.ബി.എം ആക്ട് ഇതിനെ അട്രാക്ട് ചെയ്യും. കാരണം ഫൈനലായി ഗവൺന്മെന്റിന്റെ burden വർധിക്കുന്നതാണ്. ഗവൺന്മെന്റിന്റെ fiscal deficit ഫൈനലായി കൂടുകയാണ്. കാരണം Government has to pay the money’
എന്റെ ഈ പ്രസംഗം മറന്നു പോയെങ്കിൽ അങ്ങേയ്ക്ക് രേഖകൾ പരിശോധിക്കാം.
II. കിഫ്ബിക്കെതിരെ ഞങ്ങൾ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മൻ ചാണ്ടി അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയിൽ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം
അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് ഞങ്ങൾ അന്നും ഇന്നും എതിരല്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മെട്രോ റെയിൽ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ വായ്പയെടുത്തുകൊണ്ടാണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാൻ സാധിക്കുന്ന Self Sustaining പദ്ധതികളായിരുന്നു. എന്നാൽ കിഫ്ബി അത്തരത്തിലുള്ള മോഡലല്ല പിന്തുടരുന്നത്. നേരത്തെ ബജറ്റിലൂടെ നടത്തിവന്നിരുന്ന പദ്ധതികളും ഇപ്പോൾ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാ ബാധ്യതയും സഞ്ചിത നിധിയിലേക്ക് വരുന്നതും. കിഫ്ബി ഭേദഗതി ബിൽ ചർച്ച പരിശോധിച്ചാൽ അങ്ങേയ്ക്ക് അത് ബോധ്യമാകും.
III. ശിവദാസമേനോന്റെ കാലത്തും തുടർന്നു വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ടെന്ന വാദമാണ് മുൻ ധനമന്ത്രി ഉയർത്തുന്നത്.
വായ്പയെടുക്കാതെ വൻകിട പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ യു.ഡി.എഫ് കാലത്തെടുത്ത വായ്പകളുടെ പ്രത്യേകതകളെ കുറിച്ച് തൊട്ടുമുകളിലുള്ള ഉത്തരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. യു.ഡി.എഫ് പിൻതുടർന്ന മാതൃകയിൽ നിന്നും വ്യത്യസ്തമാണ് കിഫ്ബി മോഡൽ. യാതൊരു അവധാനവും ഇല്ലാതെ മസാല ബോണ്ടുകളിറക്കി 9.723 ശതമാനം പലിശയ്ക്ക് സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് കിഫ്ബിയുടെ സാമ്പത്തിക മോഡൽ പരാജയമാണെന്നതിന്റെ നേർചിത്രമാണ്.
IV. കേന്ദ്ര സർക്കാർ ‘ഓഫ് ബജറ്റ്’, ”എക്സ്ട്രാ ബജറ്റ്” വായ്പകൾ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സർക്കാർ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉൾക്കൊള്ളിച്ചുണ്ടോയെന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം.
എഫ്.ആർ.ബി.എം നിയമത്തിന് അനുസൃതമായി മാത്രമേ സംസ്ഥാനങ്ങളും കേന്ദ്രവും പ്രവർത്തിക്കാൻ പാടുള്ളു. കേന്ദ്രം പാസാക്കിയ എഫ്.ആർ.ബി.എം നിയമത്തിനെതിരെ കേന്ദ്രവും സംസ്ഥാനം പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സർക്കാരും പ്രവർത്തിച്ചാൽ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങളെ ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും. അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
V. സംസ്ഥാനങ്ങളുടെ മേൽ എന്തു വായ്പാ നിബന്ധനയും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട് എന്നാണ് യു.ഡി.എഫിന്റെ അഭിപ്രയമെന്നതാണ് മുൻ ധനമന്ത്രിയുടെ അടുത്ത ആരോപണം.
ഇത് തികച്ചും അവാസ്തവമാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്നത് കോൺഗ്രസാണ്. നോട്ടു നിരോധനത്തിലും ജി.എസ്.ടിയിലും സംസ്ഥാനങ്ങളോട് കാട്ടുന്ന അവഗണനയിലും ഉൾപ്പെടെ രൂക്ഷമായ പ്രക്ഷോഭങ്ങൾ കോൺഗ്രസും യു.ഡി.എഫും നടത്തിയിട്ടുണ്ട്. ജി.എസ്.ടി കോൺഗ്രസിന്റെ ആശയമാണെങ്കിലും മോദി സർക്കാർ നടപ്പിലാക്കിയ വികലമായ ജി.എസ്.ടി നിയമത്തിന്റെ വക്താക്കളായി ഞങ്ങൾ നിന്നിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി ജി.എസ്.ടിയുടെ വക്താവായി നടന്നത് താങ്കളാണെന്ന കാര്യം കേരളം മറന്നിട്ടില്ല.
VI. കിഫ്ബിക്ക് യു.ഡി.എഫിന്റെ ബദൽ മാർഗമുണ്ടോ എന്നാതാണ് അടുത്ത ചോദ്യം.
ഈ ചോദ്യം തികച്ചും സാങ്കൽപികമാണ്. കേരളത്തിൽ മുൻ കാലങ്ങളിൽ ഉണ്ടായ എല്ലാ വികസന പ്രവർത്തങ്ങളും കിഫ്ബിയിലൂടെയാണ് നടപ്പാക്കിയതെന്നേ ഈ ചോദ്യം കേട്ടാൽ തോന്നൂ.
യു.ഡി.എഫ് കാലത്തടക്കം കേരളത്തിൽ ഉണ്ടായ കൊച്ചിൻ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ നടപ്പിലാക്കിയത് കിഫ്ബിയിലൂടെ അല്ലല്ലോ? കിഫ്ബിയിലൂടെ പൂർത്തിയാക്കിയ ഏതെങ്കിലും ഒരു വൻകിട പദ്ധതിയുടെ പേര് ഐസക്കിന് പറയാമോ? വ്യവസ്ഥാപിത മാർഗത്തിലൂടെ വായ്പകൾ സ്വീകരിച്ച് കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾ നടപ്പിലാക്കിയ രീതി തന്നെയായാണ് യു.ഡി.എഫ് ഇപ്പോഴും മുന്നോട്ടു വയ്ക്കുന്ന മാതൃക.
VII. യു.ഡി.എഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ള ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയർത്തുന്നത്.
അങ്ങനെയെങ്കിൽ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
കരാറുകാർ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കിൽ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?
Ernakulam
‘തൃണമൂൽ കോൺഗ്രസ് അൻവറിന്റെ തറവാട്ട് സ്വത്തല്ല’; രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന അധ്യക്ഷൻ
കൊച്ചി: പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സിജി ഉണ്ണി. അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം.
അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി ആഞ്ഞടിച്ചു.
Kerala
റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍
തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.
90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.
അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
News
സിപിഎം -സിപിഐ തുറന്ന പോര്
തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.
രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.
ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.
അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login