Connect with us
48 birthday
top banner (1)

Kerala

കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്; മുൻ ഡിഎംഒ എൻ രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

Avatar

Published

on

കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ ട്വിസ്റ്റ്. ഡിഎംഒ സ്ഥാനത്ത് മുൻ ഡിഎംഒ എൻ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജനുവരി 9 ന് ഹർജി വീണ്ടും പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ 9 നാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഹൈക്കോടതി സ്റ്റേ വന്നതോടെ 7 പേരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സ്ഥലം മാറ്റത്തിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഉദ്യോഗസ്ഥർ തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡിഎംഒ മാരെ സ്ഥലം മാറ്റിയത്. മറ്റ് മൂന്നിടങ്ങളിലായി ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു. ഇത് താൽക്കാലികമായി സർക്കാർ മരവിപ്പിക്കും. ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ കേട്ടതിനു ശേഷം സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനം എടുക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉദ്യോഗസ്ഥർക്ക് നൽകും.

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി മൂന്ന് ദിവസം ഓഫീസിലെ കാബിനിലിരുന്നത്. സ്ഥലംമാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.

Advertisement
inner ad

കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്ദിവസമാണ് ഒരേ പദവിക്ക് അവകാശവാദം ഉന്നയിച്ച് രണ്ട് ഉദ്യോഗസ്ഥർ വന്നതോടെയാണ് കോഴിക്കോട് ഡി എംഒ ഓഫിസിൽ ‘അയാൾ കഥ എഴുതുകയാണ്’ സിനിമയെ വെല്ലുന്ന കസേരക്കളി നടന്നത്.
ഡിഎംഒയായി സ്ഥലം മാറിയെത്തിയ ഡോ. ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ നിലവിലെ ജില്ലാ മെഡിക്കൽ ഓഫീസർ എൻ. രാജേന്ദ്രൻ തയ്യാറാവാതിരുന്നതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.തർക്കം മുറുകിയതോടെ ആരാണ് ഡിഎംഒ എന്നറിയാതെ ജീവനക്കാരും വെട്ടിലായി. ജില്ലാ മെഡിക്കൽ ഓഫിർസമാരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം കോഴിക്കോട് ഡിഎംഒ ഡോ.എൻ. രാജേന്ദ്രനെ തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായി നിയമിച്ചിരുന്നു. പകരം ഏറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോടും നിയമിച്ചു

ഡിസംബർ 10 നാണ് ജില്ലയിലെ പുതിയ ഡിഎംഒയായി ഡോ. ആശാദേവി ചുമതലയേറ്റെടുത്തത്. അന്നുതന്നുന്നെ ഡോ. എൻ. രാജേന്ദ്രൻ റിലീവ് ചെയ്തിരുന്നു. തുടർന്ന് ഡിസംബർ 12ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് സ്ഥലം മാറ്റത്തിൽ സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ വീണ്ടും ഡിഎംഒയായി ചാർജെടുത്തു. ഇന്നലെ സ്ഥലംമാറ്റത്തിലെ സ്‌റ്റേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നീക്കം ചെയ്തു‌. തുടർന്ന് വീണ്ടും ചാർജെടുക്കാനായി ഡോ. ആശാദേവി ഓഫീസിലെത്തിയതോടെ സ്ഥാനത്തുനിന്നും മാറാൻ ഡോ. രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ മൂന്ന് മണിക്കുറോളം സമയം രണ്ട് പേരും ഒരേ കാബിനിൽ തുടർന്നു.ഇതോടെ ഓഫീസിലെ ജീവനക്കാരും ആശയക്കുഴപ്പത്തിലായി. സ്ഥലംമാറ്റ ഉത്തരവിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഡോക്ടർ രാജേന്ദ്രനും സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് ഡോ. ആശാദേവിയും നിലപാടെടുക്കുകയായിരുന്നു . മോഹൻലാൽ നായയകനായി അഭിനയിച്ച ‘അയാൾ അയാൾ കഥ എഴുതുകയാണ് സിനിമയിൽ തഹസിൽദാർ പദവി ക്കുവേണ്ടിയാണ് തർക്കം നടന്നതിന് ഓർമിപ്പിക്കും വിധമാണ് ഡിഎംഒ ഓഫീസിൽ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂല്‍പുഴയില്‍ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ തുക വച്ചിട്ടുണ്ട് എന്നതില്‍ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വര്‍ഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോര്‍ജ്ജ വേലികളോ നിര്‍മ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വനാതിര്‍ത്തികളില്‍ മാത്രമല്ല നാട്ടിന്‍പുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാനോ ജനങ്ങളെ അതില്‍ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ വെറുതെയിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Continue Reading

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

Published

on

പാലക്കാട്: നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചായ നൽകിയ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു. ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തിങ്കളാഴ്ചയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

Kerala

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണത്തിൽ, വീഴ്ച സർക്കാരിന്റേത്; ഉദ്യോഗസ്ഥരോട് ഭീഷണിമുഴക്കിയ സി.ഐ.ടി.യു നേതാവിന്‍റെ നിലപാട് അപലപനീയമെന്ന്; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണം ചെയ്തില്ലെങ്കില്‍ ജെ.പി.എച്ച്.എന്‍മാരെ ഓഫീസില്‍ കയറ്റില്ല എന്ന് ഭീഷണി മുഴക്കിയ സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിന്‍റെ നിലപാട് അപലപനീയമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ താഴെത്തട്ടില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.പി.എച്ച്.എന്‍ മാര്‍. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായിരുന്ന എളമരം കരീം ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്‍റീവ് നല്‍കാത്ത ജെ.പി.എച്ച്.എന്‍ മാരെ ആരോഗ്യകേന്ദ്രത്തില്‍ കയറ്റില്ല എന്ന് ഭീഷണിസ്വരത്തില്‍ സംസാരിക്കുകയുണ്ടായി.
ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ കൈവരിക്കാനായത് ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ മാരടക്കമുള്ള വിഭാഗത്തിന്‍റെ പ്രയത്നം മൂലമാണ്. 2008 മുതല്‍ ജെ.പി.എച്ച്.എന്‍ മാരെ സഹായിക്കാന്‍ നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമിതരായിട്ടുള്ള ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ഇന്‍സെന്‍റീവ് നല്‍കുന്നത് ഗവണ്‍മെന്‍റിന്‍റെ റൂള്‍ അനുസരിച്ചാണ്. ആതിന് വ്യത്യാസം വരുത്തുവാന്‍ ജെ.പി.എച്ച്.എന്‍മാര്‍ക്ക് കഴിയില്ല. ആരോഗ്യ വകുപ്പ് കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ കടമയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കയറുന്ന നടപടി അംഗീകരിക്കാനാവില്ല.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ അധിക്ഷേപിക്കുവാന്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ജീവനക്കാരെ പൊതു സമൂഹത്തില്‍ അധിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. ആയതിനാല്‍ വിദ്വേഷ പ്രസംഗം നടത്തിയ സി.ഐ.ടി.യു. നേതാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Featured