Connect with us
48 birthday
top banner (1)

Global

കുവൈത്തില്‍ വീണ്ടും തീപിടുത്തം; മൂന്നുപേരുടെ നില ഗുരുതരം

Avatar

Published

on

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഭയവും വേദനയും വിട്ടുമാറും മുൻപ് കുവൈത്തില്‍ വീണ്ടും തീപിടുത്തം.
മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഇവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്നും ഇവർ ഇന്ത്യക്കാരാണെന്നുമാണ് റിപ്പോർട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചുവെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്.

Advertisement
inner ad

Global

മൈക്രോസോഫ്റ്റ് തകരാർ; വിമാന സർവ്വീസുകൾ മുടങ്ങി

Published

on

മൈക്രോ സോഫ്റ്റ് തകരാർ ആയതിനെ തുടർന്ന് ലോകമെമ്പാടുമുള്ള ഐടി സേവനങ്ങൾ നിശ്ചലമായി. ഇന്ത്യയിൽ വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളി യാത്രക്കാർ കാത്തിരിക്കുകയാണ്. ഇൻഡിഗോ, ആകാശ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി ബജറ്റ് എയർലൈൻ സ്‌പൈസ് ജെറ്റ് പറഞ്ഞു.

Continue Reading

Death

എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Published

on

കൊച്ചി: എച്ച് 1 എൻ 1 ബാധിച്ച് സംസ്ഥാനത്ത് നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14 നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Continue Reading

Kuwait

രണ്ടു മാസത്തെ മണി റൈൻ സമ്മാന പദ്ധതിയുമായിവീണ്ടും ‘ഗ്രാൻഡ്’

Published

on


കുവൈത്ത് സിറ്റി : സമ്മാന പെരുമഴയുമായി ഗ്രാൻഡ് വീണ്ടും; രണ്ടു മാസം നീണ്ടു നിൽക്കുന്ന മണി റൈൻ സമ്മാന പദ്ധതിക്കാണ് റീട്ടെയിൽ മേഖലയിലെ പ്രശസ്തരായ ഗ്രാൻഡ് ഹൈപ്പറിൽ തുടക്കമിട്ടിരിക്കുന്നത്. അഞ്ചു ദിനറിനൊ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ മണി റൈൻ സമ്മാന പദ്ധതിയിലൂടെ ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷൻ കാലയളവിൽ 396 വിജയികൾക്ക് അമ്പതിനായിരം ഡോളറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകുന്നതോടൊപ്പം സന്തോഷകരമായ പർച്ചെസിങ് എന്നതാണ് സമ്മാന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.

നിലവിൽ കുവൈത്തിൽ 41ബ്രാഞ്ചുകളുള്ള ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി നിരവധി സമ്മാന പദ്ധതികൾ നടപ്പിലാക്കാ റുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, കടൽ വിഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾ എന്നിവ ഗ്രാൻഡ് ഹൈപ്പർ ഒരു കുടക്കീഴിൽ സജ്ജീകരിച്ചിരിക്കുന്നു.

Advertisement
inner ad
Continue Reading

Featured