Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kannur

എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിൽ വീണ്ടും തീപിടുത്തം; ബോഗി കത്തിനശിച്ചു

Avatar

Published

on

കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. സംഭവത്തില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഇതേവിഷയത്തിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. പുലർച്ചെയാണ് കണ്ണൂർ എക്സ്ക്യൂട്ടീവ് എക്സ്പ്രസിൽ തീപിടുത്തമുണ്ടായത്. ഒരു ബോ​ഗി പൂർണ്ണമായും കത്തിനശിച്ചു.

കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് ഇന്നും ഇന്ന് വീണ്ടും തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്‌പ്രസായി സർവീസ് നടത്തേണ്ട ട്രെയിനിന്റെ ബോഗിക്കാണ് തീ പിടിച്ചത് .
ഷാറൂഖ് സെയ്ഫിയാണ് അന്ന് കത്തിച്ചത്. ഷാറൂഖിന് പുറത്തു നിന്ന് പിന്തുണ കിട്ടിയെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ കേരളാ പൊലീസ് ഈ അന്വേഷണം തുടക്കത്തിൽ അട്ടിമറിച്ചു. മഹാരാഷ്ട്രാ എടിഎസിനോട് എല്ലാം സമ്മതിച്ച ഷാറൂഖ് പിന്നീട് മൊഴി മാറ്റി. ഇപ്പോൾ എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്. എങ്കിലും വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു തീ പിടിത്തം.

Advertisement
inner ad

ഷാറൂഖ് സെയ്ഫി കത്തിച്ച തീവണ്ടിക്ക് വീണ്ടും തീ കത്തുമ്പോൾ അത് സംവിധാനത്തിന്റെ വീഴ്ചയാണ്. ഷാറൂഖ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനാണ് തീയിട്ടത്. ഇവിടെ നിർത്തിയ ട്രെയിനനും. കണ്ണൂരിൽ മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു.

രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ആർക്കും എളുപ്പത്തിൽ കടന്നു വരാവുന്നതാണ് റെയിൽവേ സ്റ്റേഷന്റെ പിൻഭാഗം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.

Advertisement
inner ad

തീ ഉയരുന്നത് റയിൽവേ ‘ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. തീ ആളിക്കത്തി. ബോഗിയാകെ കത്തിയമർന്നു. മൂന്ന് ബോഗിയിലേക്ക് തീ പടർന്നു. രാത്രിയിൽ കണ്ണൂരിലെത്തിയ ട്രെയിനാണിത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.


ട്രെയിൻ കത്തിച്ച ശേഷം നടന്നു പോകുന്ന ആളിന്റെ ദൃശ്യം സിസിടിവിയിലുണ്ട്. ഇലക്ട്രിക്കൽ പിഴവല്ല തീ പിടിത്തത്തിന് കാരണമെന്ന് റെയിൽവേ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. അത്തരത്തിൽ ആയിരുന്നുവെങ്കിൽ ബോഗിയുടെ എല്ലാ ഭാഗവും ഒരുപോലെ, ഒരേസമയം കത്തിലായിരുന്നുവെന്ന് അധികൃതർ ആദ്യം തന്നെ പറഞ്ഞിരുന്നു. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ചാണ് കത്തിച്ചത്. തീവണ്ടിക്കുള്ളിൽ നിന്നാണ് തീയിട്ടത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്.

Advertisement
inner ad

Kannur

പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍

Published

on

കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.

പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Kannur

പ്രകൃതിവിരുദ്ധ പീഡനം, പോക്സോ കേസ്; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

Published

on

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ട . പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Continue Reading

Featured

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Published

on

കണ്ണൂര്‍: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. മുയ്യത്തുവെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിദ്യാര്‍ഥി ഇക്കാര്യം കൂട്ടുകാരെ അറിയിച്ചപ്പോള്‍ രമേശന്റെ ഭാഗത്തുനിന്ന് അവരും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെല്ലാവരും ചേര്‍ന്ന് രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement
inner ad

പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് രമേശനെ ഇവര്‍ വിളിച്ചു. തുടര്‍ന്ന് രമേശന്‍ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനോടും സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. രമേശന്‍ സ്ഥലത്തെത്തിയതോടെ കുട്ടികള്‍ ഇയാളെ കൂട്ടമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ തളിപ്പറമ്പ് സിപിഎം ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Featured