Kerala
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ: കടബാധ്യതയെ തുടർന്ന് പാലക്കാട് കർഷകൻ ജീവനൊടുക്കി
പാലക്കാട്: കടബാധ്യതയെ തുടർന്ന് പാലക്കാട് പുതുശ്ശേരിയില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്തു. പുതുശ്ശേരി വേനോലി സ്വദേശി രാധാകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച രാധാകൃഷ്ണന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് രാധാകൃഷ്ണന്‍ വിഷം കഴിച്ചത്.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് ബാങ്കുകളിലായി രാധാകൃഷ്ണന് ആറ് ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു.
Kerala
രഞ്ജി ട്രോഫി : കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ നാളെ കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്റുകളുമായി കേരളം മൂന്നാം സ്ഥാനത്താണ്. 5 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തുണ്ട്. തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
ടീം- സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ബേസില്‍ എന്‍.പി(ബൗളര്‍), ജലജ് സക്സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം.ഡി( ബൗളര്‍), ആസിഫ് കെ.എം( ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍). ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. നിതീഷ് റാണ, മുന്‍ ഇന്ത്യന്‍ ടീം അംഗം പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്‍റെ പ്രമുഖതാരങ്ങള്‍
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും വെള്ളി, ശനി ദിവസങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കൂടാതെ തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
Ernakulam
രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി
പോത്താനിക്കാട്: വ്യാപാരികൾക്ക് കെട്ടിട വാടകയിൽ 18% നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഏഴാം തിയതി നടക്കുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വിളംബര ജാഥ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ ബേബി, ട്രഷറർ മനോജ് കല്ലിടുമ്പിൽ, അനിൽ അബ്രഹാം, ആനി സണ്ണി, ലീന ബിജു, ബേബി പോൾ, സണ്ണി മാത്യു, ബിന്ദു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login