സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; വീണ ജോര്‍ജ് മത്സരിച്ച ആറന്മുളയില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ് മത്സരിച്ച ആറന്മുള നിയോജമണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. സിപിഐഎം പ്രവര്‍ത്തകരുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

267 പാര്‍ട്ടിയംഗങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. 22 ലോക്കല്‍ കമ്മിറ്റികൾ ഉള്ളതിൽ 20 ഇടത്ത് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്നാണ് കണ്ടെത്തല്‍.

പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്തായതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത ഉടലെടുത്തിരിക്കുകയാണ്.

Related posts

Leave a Comment