Connect with us
top banner (3)

crime

സംസ്ഥാനത്ത് ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, കൈവശം കഞ്ചാവും

Avatar

Published

on

സംസ്ഥാനത്ത് വീണ്ടും ടി ടി ഇയ്ക്ക് നേരെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തതിൽ ചോദ്യം ചെയ്‌തതിനാലാണ് ഇത്തവണ ടി ടി ഇമാർക്ക് നേരെ ആക്രമണം നടന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സംഭവത്തിൽ രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇരുവരുടെ കൈയിൽ നിന്നും ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

കാസർഗോഡ് 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

Published

on

കാസർഗോഡ്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്. കുടക് സ്വദേശിയായ ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. മേയ് 15 നു പുലർച്ചെയാണ് സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു.പരിശോധിച്ച 167 സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള കിട്ടിയ ദൃശ്യമാണ് പൊലീസിന് കുറ്റവാളിയിലേക്കെത്താൻ ഏറെ സഹായകമായത്. സംഭവദിവസം ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ഇവിടെനിന്നു ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. വീട്ടിൽകയറി സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല.അതിനാൽ രേഖാചിത്രം പൊലീസ് വരപ്പിച്ചിരുന്നു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരു പീടികയിലെ സിസിടിവിയിൽ കുടുങ്ങിയത്. ഇതിന്റെ ദൃശ്യം വ്യക്തമായി കിട്ടിയതോടെയാണ് പ്രതി ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിന് പൊലീസിനെ സഹായിച്ചത് ഇയാൾ ധരിച്ച വസ്ത്രമായിരുന്നു. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഒരേ വസ്ത്രമാണ് ഇയാൾ ധരിച്ചത്. ഇയാളുടെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാളാണെന്ന് പൊലീസിന് ഉറപ്പിക്കുകയായിരുന്നു.‌‌കാഞ്ഞങ്ങാട്ട് എത്തിയിട്ട് 14 വർഷംകുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇയാൾക്ക് പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.ഇയാൾ വിചിത്ര സ്വഭാവക്കാരനാണെന്ന് പൊലീസ് തന്നെ പറയുന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുണ്ട്. ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആദൂരിലെ വനത്തിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിൽ 3 മാസം റിമാൻഡിലായി ജയിലിലായിരുന്നു. സുള്ള്യ, കുടക് സ്റ്റേഷനുകളിലും മാല പിടിച്ചുപറി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Continue Reading

crime

ആളുമാറി യുവാവിനെ ജയിലിലടച്ച സംഭവത്തിൽ റിപ്പോര്‍ട്ട് തേടി എസ്. പി

Published

on

മലപ്പുറം: ആളുമാറി യുവാവിനെ ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ‍വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. ഇതെ തുടർന്ന് നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി. സംഭവത്തിൽ പൊന്നാനി പൊലീസിന് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും.

Continue Reading

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured