Connect with us
48 birthday
top banner (1)

Idukki

അരിക്കൊമ്പനെ സ്ഥലംമാറ്റിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

Avatar

Published

on

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്.

ചിന്നക്കനാൽ മേഖലയിൽ സ്ഥിരം ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ വനംവകുപ്പ് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയെങ്കിലും ഇതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

Advertisement
inner ad

Idukki

വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

Published

on

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.
എന്നാൽ വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ വീണ്ടും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.
അതേസമയം ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ​ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി ആണ് വീട്ടുകാർ പറയുന്നത് . തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛ‍ർദിയുണ്ടായത്. എന്നാൽ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Continue Reading

Idukki

‘ദയാവധത്തിന് തയ്യാര്‍’ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കിയില്‍ വീണ്ടും പ്രതിഷേധം

Published

on


അടിമാലി: സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കി ജില്ലയില്‍ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാര്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം.ഭിന്നശേഷിക്കാരിയായ ഓമനയും ഭര്‍ത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികള്‍ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.കുളമാങ്കുഴി ആദിവാസി മേഖലയില്‍ ഓമന-ശിവദാസ് ദമ്പതികള്‍ക്ക് ഭൂമിയുണ്ട്. എന്നാല്‍, വന്യമൃഗ ശല്യമുള്ളതിനാല്‍ ഈ ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാല്‍ പെട്ടിക്കടയില്‍ തന്നെയാണ് ദമ്പതികള്‍ കഴിയുന്നത്.പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാര്‍ഗത്തിനുള്ള ഏക ആശ്രയം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി അടിമാലിയില്‍ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെന്‍ഷന് വേണ്ടി തെരുവിലിറങ്ങി.വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഫോണിലൂടെ പൊന്നമ്മയെ അറിയിച്ചിരുന്നു.

Advertisement
inner ad
Continue Reading

Idukki

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

Published

on

തിരുവനന്തപരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തി സിപിഎമ്മുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കാൻ സഹായിച്ച പൊലീസ് നടപടിയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആഞ്ഞടിച്ചതിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.‍ഡി സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സുനിൽകുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Continue Reading

Featured