കൊടകര കുഴൽപ്പണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയുടെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ കണ്ടെടുത്തു. പത്താംപ്രതി വെള്ളാങ്കല്ലൂർ അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ (22) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 23 പേർ ഇതുവരെ അറസ്റ്റിലായി. ഷാഹിദിന് കവർച്ചാവിഹിതമായി കിട്ടിയ പത്തു ലക്ഷം രൂപ ജിൻഷയെ ആണ് ഏൽപ്പിച്ചിരുന്നത്. നേരത്തെ ജിൻഷയെ ചോദ്യം ചെയ്‌തെങ്കിലും അവർ ഇക്കാര്യം നിഷേധിച്ചിരുന്നു. തുടരന്വേഷണത്തിൽ ജിൻഷയുടെ ഉമ്മുമ്മയുടെ പേരിൽ സഹകരണബാങ്കിൽ പണം നിക്ഷേപിച്ചതായി വ്യക്തമായി. ഒൻപത് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വര്ണക്കടയിൽ നിന്നും ആഭരണങ്ങൾ വാങ്ങിക്കുകയും ചെയ്തു.
അടുത്തിടെ രണ്ടു ലക്ഷം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ കണ്ടെടുത്തു. സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ 22 പേരും ജാമ്യത്തിൽ കഴിയുകയാണ്.

Related posts

Leave a Comment