വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് റാക്കറ്റിലെ ഒരാൾ കൂടി അറസ്റ്റിൽ

നെടുമ്പാശ്ശേരി: വിദ്യാർത്ഥികൾക്ക് യു.കെയിൽ പഠിക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ പൂത്തമണ്ണിൽ വീട്ടിൽ രമേഷ് (47) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇലഞ്ഞി സ്വദേശി ഷാരോൺ റോയിക്ക് വാരണാസി കാശി വിദ്യാപീഠം സർവ്വകലാശാലയുടെ ബി.എസ്. സി ഹോട്ടൽ മാനേജ്മെൻറ് സർട്ടിഫിക്കറ്റാണ് വ്യാജമായി തയ്യാറാക്കി നൽകിയത്. ഇതുമായി വിമാനത്താവളത്തിലെത്തിയ ഷാരോണിനെ പോലീസ് പിടികൂടിയിരുന്നു.

കോഴിക്കോട് കൃഷ്ണ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്ന സ്ഥാപനം നടത്തുകയാണ് രമേഷ്. നെടുമ്പാശേരി ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ ജയപ്രസാദ്, എസ്.സി.പി ഒമാരായ റെന്നി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

Leave a Comment