104 – ന്റെ നിറവിൽ അന്നംക്കുട്ടി; ആദരവുമായി പഞ്ചായത്ത്

കാലടി: ലോക വയോജന ദിനത്തിന്റെ ആലോഷങ്ങളുടെ ഭാഗമായി 104 വയസ്സ് പ്രായമുള്ള ശ്രീമൂലനഗരം പഞ്ചായത്ത് പുളിയ്ക്ക പരേതനായ വർക്കി ഭാര്യ അന്നംകുട്ടി അമ്മച്ചിയെ പൊന്നാട അണിയിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.

ചെറുപ്പം മുതൽ കൃഷി പണികൾ ചെയ്ത് കുടുംബം പോറ്റിയ അമ്മച്ചി, ഇന്നും ചെറുപ്പത്തിൻ്റെ ചുറു ചുറുക്കോടെ തന്നെ വീട്ടിലെ എല്ലാക്കാര്യങ്ങളും നോക്കുന്നു. യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും അന്നം കുട്ടി അമ്മിച്ചിക്ക് ഇല്ല. 6 മക്കളാണ് അന്നം കൂട്ടിക്ക്. 3 ആണും പെണ്ണും മക്കളും മരുമക്കളും കൊച്ച് മക്കളും ഏപ്രിൽ 14-ന് അമ്മിച്ചിയുടെ ജന്മദിനത്തിൽ ഒരുമിച്ച് കൂടി സന്തോഷം പങ്ക് വെയ്ക്കാറുണ്ട്. ഭർത്താവ് മരിച്ചിട്ട് 50 വർഷം കഴിഞ്ഞു. അന്നംകുട്ടി അമ്മിച്ചിയുടെ 100-ാം ജന്മദിനത്തിന്റെ കേക്ക് മുറിച്ചിത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ആ ഓർമ്മ അമ്മിച്ചിക്ക് ഒത്തിരി സന്തോഷം നല്കുന്നുണ്ട്.

ഇന്നത്തെ പുതു തലമുറയ്ക്ക് അമ്മച്ചിയെ പോലുള്ളവരുടെ ആരോഗ്യകരമായ ജീവിതം ഒരു മാതൃകയും പ്രചോദനവുമാണെന്ന് പ്രസിഡൻ്റ് കെ.സി മാർട്ടിൻ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ കെ. ഡി ഡേവിസ്, ഡാർലി ജീമോൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിൻ്റൊ.പി ആൻ്റു എന്നിവർ പങ്കെടുത്തു

Related posts

Leave a Comment