Thiruvananthapuram
അന്നദം നാലാം വയസ്സിലേക്ക്
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച കമ്മ്യുണിറ്റി കിച്ചൻ അടച്ചുപൂട്ടപ്പെട്ടപ്പോൾ വീണ്ടും പട്ടിണിയിലായിപ്പോയവർക്ക് ഭക്ഷണമെത്തിയ്ക്കാൻ മലയിൻകീഴ് മാധവകവി സംസ്കൃതികേന്ദ്രം ആരംഭിച്ച പദ്ധതിയാണ് അന്നദം.
നിരാലംബരായ കിടപ്പ് രോഗികൾക്കും വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് പാക്ക് ചെയ്ത് നിത്യവും അവരുടെ വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്ന പ്രവർത്തനമാണ് അന്നദം. മൂന്നുവർഷമായി മുടക്കമില്ലാതെ ഓരോ ദിവസത്തേയും പണച്ചെലവ് നിർവ്വഹിക്കാൻ ഓരോ സുമനസ്സുകൾ മുന്നോട്ടുവരുന്നു. പണപ്പിരിവിനായി ആരും ആരേയും സമീപിയ്ക്കാറില്ല.
മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് മുൻവശത്ത് മാധവകവി സംസ്കൃതി കേന്ദ്രത്തോടൊപ്പമാണ് അന്നദത്തിന്റെ അടുക്കള പ്രവർത്തിക്കുന്നത്. അതിരാവിലെ മുതൽ മൂന്ന് വനിതകൾ പാചക കാര്യങ്ങൾ നിർവ്വഹിക്കുന്നു. ഉച്ചഭക്ഷണവും അത്താഴവും വെവ്വേറെ പൊതിയാക്കാൻ സന്നദ്ധ പ്രവർത്തകർ കൃത്യമായി എത്തുന്നു. ഉചയ്ക്കുമുമ്പുതന്നെ ഭക്ഷണപ്പൊതികൾ വീടുകളിലെത്തും.
പോഷകമൂല്യമുള്ള ഗുണനിലവാരമുള്ള ശുചിയായ ഭക്ഷണം രുചികരമായി തയ്യാറാക്കുവാനാകുന്നുണ്ടെന്ന് അന്നദത്തിന്റെ ചുമതല വഹിയ്ക്കുന്ന പി.രാധാകൃഷ്ണൻ നായർ പറഞ്ഞു.
മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഈ മാസം മലയിൻകീഴ് താലൂക്ക് ആശുപത്രി, മലയിൻകീഴ് ഹയർ സെക്കന്ററി സ്കൂളിന് സമീപം, വിളവൂർക്കൽ എന്നീ സ്ഥലങ്ങളിൽ സൗജന്യഅന്നപ്പെട്ടികൾ സ്ഥാപിയ്ക്കുമെന്ന് മാധവ സംസ്കൃതികേന്ദ്രം ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ അറിയിച്ചു. രോഗികൾക്കും വിദ്യാർത്ഥികൾക്കും വൃദ്ധർക്കും ഭിന്നശേഷിക്കാർക്കു മായാണ് ഇവ സ്ഥാപിയ്ക്കുന്നത്.
Kerala
ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി, സർക്കാർ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു; ചവറ ജയകുമാര്‍
തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷന്റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് പുറം കരാര്‍ നല്‍കാനുള്ള ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത് ഭരണഘടനാപരമായ തൊഴില്‍ നേടാനുള്ള യുവജനതയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിലവിലുള്ള നിയമക്രാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തേണ്ട നിയമനങ്ങളാണ് പുറം കരാര്‍ നല്‍കിയും കുടുംബശ്രീ വഴിയും നടത്താന്‍ പോകുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചേയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരെ നിഷ്ക്കരുണം വഞ്ചിക്കുന്ന നടപടിയാണിത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരിഷ്ക്കാര കമ്മീഷന് ശുപാര്‍ശകള്‍ എന്ന പേരില്‍ ഓരോ ദിവസവും ഓരോ ഉത്തരവുകളാണ് വരുന്നത്. ജീവനക്കാരുടെ ശമ്പളം കേന്ദ്രീകൃതമായി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ള സ്പാര്‍ക്ക് സംവിധാനം അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ പ്രതിമാസ ശമ്പളം എങ്ങനെ തയ്യാറാക്കുമെന്നത് ചോദ്യചിഹ്നമാണ്.
ശമ്പളം തയ്യാറാക്കാനും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായേ ഈ ശുപാര്‍ശയെ കാണാന്‍ കഴിയൂ. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, ഗ്രേഡ്, പ്രൊമോഷന് എന്നിവയെല്ലാം കേന്ദ്രീകൃത സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ ശമ്പളം തയ്യാറാക്കാന്‍ കഴിയില്ല. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒറ്റയടിയ്ക്ക് സര്‍ക്കാരിന് കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതിയാണിത്. ദുരിതാശ്വാസ നിധിയിലേയ്ക്കടക്കം സംഭാവന നല്കാന് ജീവനക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ശമ്പളം നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നത്.
ജീവനക്കാരുടെ വാര്‍ഷിക ആരോഗ്യ പരിശോധന നടത്താനുള്ള നിര്‍ദ്ദേശവും ഇതേ ഭരണപരിഷ്ക്കാര കമ്മീഷനാണ് നല്‍കിയത്. അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ ആരോഗ്യ ഡാറ്റ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നതിന്റെ ഭാഗമാണിതെന്ന്നും അദ്ദേഹം ആരോപിച്ചു.
ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങളും സേവന വേതന വിഷയങ്ങളും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ കഴിയില്ല. ജീവനക്കാരുടെ 65000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസിനെ ഒന്നാകെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Kerala
വ്യാവസായിക പരിശീലന വകുപ്പ് ഇൻസ്ട്രക്ടർ ശനിയാഴ്ച അവധി നൽകണം; ചവറ ജയകുമാർ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് ശനിയാഴ്ച അവധി നൽകണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. വ്യാവസായിക പരിശീലന വകുപ്പിലെ കെടുകാര്യസ്ഥതയ്ക്കെതിരെ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടിഐകളിൽ ട്രെയിനിങ് സമയം കുറവു ചെയ്തുകൊണ്ട് ട്രെയിനികൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നു. എന്നാൽ പരിശീലനം നൽകുന്ന അധ്യാപകർ ശനിയാഴ്ചയും ജോലി ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. വിദ്യാർത്ഥികൾ ഇല്ലാതെ അധ്യാപകർ മാത്രം എത്തണമെന്ന് പറയുന്നതിൽ യുക്തിഭദ്രതമല്ലെന്ന് ചവറ ജയകുമാർ പറഞ്ഞു. ട്രെയിനികളുടെ പരിശീലനസമയം എല്ലാ ദിവസവും ഓരോ ഷിഫ്റ്റിലും 20 മിനിറ്റ് വീതം കൂട്ടിയാണ് അവർക്ക് ശനിയാഴ്ച അവധി നൽകിയത് ജീവനക്കാരും ഇതിനനുസരിച്ച് ഓരോ ദിവസവും 20 മിനിറ്റ് വീതം അധികമായി ജോലി ചെയ്യേണ്ടി വരികയാണ്. ഒരു വർഷം 13 ദിവസം ഇത്തരത്തിൽ അധികമായി ജോലി ചെയ്യേണ്ടിവരും. ശനിയാഴ്ച കൂടി പ്രവർത്തി ദിനം ആക്കിയാൽ ജീവനക്കാരുടെ ജോലിസമയം വീണ്ടും വർദ്ധിക്കും. അധ്യായനത്തിനുള്ള പുതിയ സംവിധാനങ്ങൾ പഠിക്കുന്നതിനും ക്ലാസുകൾ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിനും അധ്യാപകർക്ക് ശനിയാഴ്ച അവധി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നാല് പുതിയ ഐടിഐകൾ ആരംഭിച്ചപ്പോൾ 63 പുതിയ സൃഷ്ടിക്കുന്നതിന് പകരം വകുപ്പിൽ നിലവിലുള്ള 36 എ.സി.ഡി തസ്തികയും 14 ഇ.എസ്. തസ്തികയും രണ്ട് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയും നാലു വീതം ഓഫീസ് അറ്റൻഡന്റ് സ്റ്റോർ അറ്റൻഡർ തസ്തികയും പുനർ വിന്യസിക്കുകയായിരുന്നു. അശാസ്ത്രീയമായ ഈ പുനർവിന്യാസം പിൻവലിക്കണം. പുനർവിന്യാസത്തിലൂടെ തസ്തികകൾ നഷ്ടപ്പെട്ടത് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ പ്രതികൂലമായി ബാധിക്കും. ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കി എന്ന് പറയുന്നു എങ്കിലും സീനിയോറിറ്റി പാലിച്ച് ക്യൂ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. സ്ഥലംമാറ്റത്തിൽ ഇപ്പോഴും ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റുകയാണ് .ഈ വർഷം ഏപ്രിൽ മാസത്തിൽ നടപ്പാക്കേണ്ടിയിരുന്ന ഓൺലൈൻ സ്ഥലംമാറ്റം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ ഐടിഐകളിലും എട്ട് യൂണിറ്റുകൾക്ക് ഒരു ഗ്രൂപ്പ് ഇൻസ്ട്രക്ടർ വേണമെന്ന മാനദണ്ഡം ഇതുവരെ വകുപ്പ് പാലിച്ചിട്ടില്ല
ക്ലർക്ക് സീനിയർ ക്ലർക്ക് പ്രമോഷന് 1:1 എന്ന അനുപാതം പാലിച്ച് നടപ്പാക്കാനും നടപടി സ്വീകരിച്ചിട്ടില്ല. പരീക്ഷ ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതിന്റെ വേദനം നൽകാൻ പോലും വകുപ്പ് മേധാവികൾ തയ്യാറാകുന്നില്ലെന്നും ചവറ ജയകുമാർ വിമർശിച്ചു.
1971 നിലവിൽ വന്ന സ്പെഷ്യൽ റൂൾ പ്രകാരമാണ് ഇപ്പോഴും ഇൻസ്ട്രക്ടർ നിയമനം നടക്കുന്നത് .ഇത് കാലോചിതമായി പരിഷ്കരിക്കാത്തത് കൊണ്ട് ശമ്പളയിനത്തിൽ ജീവനക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വ്യാവസായിക പരിശീലന വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്. പ്രശാന്ത്കുമാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം . ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. രാകേഷ്, എസ്.പ്രസന്നകുമാർ, ടി ഒ ശ്രീകുമാർ, മോബിഷ്, പി. ജി. പ്രദീപ്, എസ്. ശ്രീജിത്ത്, അനിൽകുമാർ ,എസ്. പി. അഖിൽ, ശരത് കല്ലമ്പലം, എ. ആർ .അജിത്ത്, എസ്.വി.ബിജു., രതീഷ് രാജൻ, ലക്ഷ്മണൻ ,ശിബി, ജി.എസ്. സുനിൽ, ശ്രീ ഗണേഷ് ഷിഹാബ്,ബി തുടങ്ങിയവർ സംസാരിച്ചു.
Kerala
വാമനപുരം പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം പുഴ കാണാൻ കൂട്ടുകാരനൊപ്പം എത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു.ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്ബതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് (10) മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ്.ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങല്‍ ഇടയാവണം ഭാഗത്ത് വാമനപുരം പുഴ കാണാനെത്തിയതായിരുന്നു ശിവനന്ദൻ. വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാൻ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് വിവേക് രക്ഷിക്കാൻ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിർന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്ബോഴേക്കും ശിവനന്ദൻ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടർന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News18 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login