ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണരംഗത്തേക്ക്

പ്രശസ്ത ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ സിനിമ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം,അഭിനയത്തിലേയ്ക്കും സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആൻ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. മീരാമാർ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിർമ്മാണരംഗത്തേക്ക് ആദ്യ ചുവടുകൾ വെക്കുകയാണ് എന്നാണ് ആൻ തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഞാനും ഫീച്ചർ ഫിലിമുകൾ നിർമ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയിൽ ഞാൻ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു.
ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാർത്ഥനകൾ, അനുഗ്രഹങ്ങൾ എന്നിവയാൽ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങൾക്കെല്ലാവർക്കും നന്ദി.’ എന്നാണ് പോസ്റ്റ്.

Related posts

Leave a Comment