Connect with us
48 birthday
top banner (1)

Kuwait

ആഘോഷമാക്കി അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ഭാരത നാട്യം അരങ്ങേറ്റം!

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : ശ്രീമതി സിന്ധു മധുരാജ് ന്റെ നേതൃത്വത്തിലുള്ള അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ‘നാട്യാഞ്ജലി 2024 സീസൺ 2’ അവതരിപ്പിച്ചു. കഠിനമായ പരിശീലനത്തിന് വിധേയരായ 32 വിദ്യാർത്ഥികളൾ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേത്രം ഏവരുടെയും മനം മയക്കുന്നതായി. അഹമ്മദിയിലെ ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായ ശ്രീമതി ഷരീഫ അൽ ജാബർ നാട്യാഞ്ജലി 2024 സീസൺ 2 പരമ്പരാഗത ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Advertisement
inner ad


അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ലെ പഠിതാക്കളുടെ അർപ്പണബോധത്തിൻ്റെയും കലാവൈഭവത്തിൻ്റെയും തെളിവായി ഒന്നിനൊന്നു മെച്ചമായ 25 ഭരതനാട്യം ഇനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.സമാപന ചടങ്ങിൽ ശ്രീമതി സിന്ധു മധുരാജ് വിദ്യാർത്ഥികൾക്ക് അരങ്ങേറ്റത്തിന്റെ പ്രതീകമായി ഹൃദയസ്പർശിയായ മെമൻ്റോകൾ സമ്മാനിച്ചു. നൃത്തത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും അവിസ്മരണീയമായ ആഘോഷമായി അടയാളപ്പെടുത്തിയ തിങ്ങി നിറഞ്ഞ ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തെ സാക്ഷിയാക്കി പിന്തുണച്ചവർക്കും പങ്കെടുത്തവർക്കും അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് നു വേണ്ടി നന്ദി രേഖപ്പെടുത്തപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലോക ഫിസിയോ തെറാപ്പി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച്‌ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്!

Published

on

കുവൈറ്റ് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ചു മെഡക്‌സ് മെഡിക്കൽ കെയർ സെമിനാര് സംഘടിപ്പിച്ചു. മെഡക്‌സ്‌ കോൺഫെറെൻസ് ഹാളിൽ വെച് നടന്ന സെമിനാർ ൽ മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഡക്‌സ്‌ സി ഇ ഒ കൂടിയായ പ്രസിഡന്റ് ശ്രീ : മുഹമ്മദ് അലി വി.പി, ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു ഫിസിയോ തെറാപ്പി തികച്ചും ശാരീരികമായും മാനസികമായും ഫലപ്രദമായ ആശ്വാസം കൈവരിക്കാനാകുമെന്നും, പാർശ്വഫലങ്ങളിലാത്തഇത്തരം ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശ്രീ : മുഹമ്മദ് അലി വി.പി പറഞ്ഞു.

Advertisement
inner ad

ഫിസിയോ തെറാപ്പിസ്റ്റുകളായ ശ്രീമതി: രേഷ്മ , സുഹ ഷകീൽ , ഷഫീസ് മുഹമ്മദ് മുതലായവരും സെമിനാറിൽ ബോധവൽക്കരണ ക്ലാസുകൾ അവതരിപ്പിച്ചു. മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ: അഹമ്മദ് ഹൻഡി, ഡെപ്യൂട്ടി ഹെഡ് ഡോ : റെഷിത് ജോൺസൻ , സീനിയർ ഡോ : ബാഹ അലശ്രീ, ഓർത്തോ പീഡിക്സ് സർജൻ രാജേഷ് ബാബു, ജനറൽ പ്രാക്ടീഷണർ ഡോ: അജ്മൽ. ടി എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. മെഡക്‌സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സെർറ്റിഫിക്കേഷൻ വിതരണവും അറബിക് ട്രെയിനറിനുള്ള അനുമോദന ചടങ്ങുംതദവസരത്തിൽ നടന്നു.അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം ഇപ്പോൾ മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‍മെന്റ് അറിയിച്ചു.

Continue Reading

Kuwait

ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

Published

on

കുവൈറ്റ് സിറ്റി : ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി കുവൈറ്റിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോമോൻ തോമസ് കോയിക്കര ഓഐസിസി കുവൈറ്റിന്റെ രൂപീകരണ കാലം മുതൽ തന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്നു. ജോലി സംബന്ധമായി അയർലന്റിലേക്കാണ് ജോമോൻ യാത്രയാകുന്നത്. ഓ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ്‌ സാബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ജോമോൻ തോമസ് കോയിക്കരയുടെ ജില്ലാ കമ്മറ്റിയിലെ പ്രവർത്തന കാലഘട്ടത്തെ അനുസ്മരിച്ച് എറണാകുളം ജില്ലാ കമ്മറ്റി ഫലകം നൽകി ആദരിച്ചു.

Advertisement
inner ad


ജില്ലാ ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എബി വാരിക്കാട്, ബി സ് പിള്ള, ബിനു ചെമ്പാലയം, ജോയ് കരവാളൂർ, ജോബിൻ ജോസ്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, വിപിൻ മാങ്ങാട്, ഇസ്മായിൽ പാലക്കാട്, ലിപിൻ കണ്ണൂർ, റസാഖ് ചെറുതുരുത്തി, വർഗീസ് പോൾ, ജിയോ മത്തായി, അനിൽ വർഗീസ്, തങ്കച്ചൻ ജോസഫ്, ജിനോ എം കെ, ബാബു എബ്രഹാം, പ്രിൻസ് ബേബി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോമോൻ തോമസ് കോയിക്കര മറുപടി പ്രസംഗം നടത്തി. വയനാട് , പാലക്കാട് ജില്ലാ കമ്മിറ്റികൾ അദ്ധേഹത്തെ മൊമെന്റോ നൽകി ആദരിച്ചു. മാർട്ടിൻ പടയാട്ടിൽ നന്ദി രേഖപ്പെടുത്തി.

Continue Reading

Kuwait

സിൽവർ ജൂബിലി മുഹബ്ബത്തെ റസൂൽ (സ)’24 സമ്മേളനം വ്യാഴം – വെള്ളി ദിവസങ്ങളിൽ : പണ്ഡിതർ എത്തിച്ചേരും !

Published

on

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനം ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി സമാപന സമ്മേളനം അടുത്ത വ്യാഴം – വെള്ളി ദിവസങ്ങളിൽ നടക്കും . സെപ്റ്റംബർ 12,13 വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിലാണ് ഗംഭീരമായ സുന്നി സമ്മേളനങ്ങൾക്ക് വേദിയാവുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ എന്നിവർ ഈ സമ്മേളനത്തിന് എത്തിച്ചേരും. കുവൈത്തിലെ രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങളും സംബന്ധിക്കും.

Advertisement
inner ad

ആദ്യ ദിനത്തിൽ മജ്‌ലിസുന്നൂർ ആത്മീയ മജ്‌ലിസും ‘അൽ-മഹബ്ബ 2024’ സ്പെഷ്യൽ സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും നേതാക്കളുടെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണവും ഉണ്ടായിരിക്കും. ‘മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാം ദിനത്തിൽ ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന ഇരുപത്തിയഞ്ചിന കർമ്മ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്‌ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐതിഹാസികമായ മഹാ സമ്മേളനങ്ങളിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘ കമ്മിറ്റി നേതാക്കൾ അറിയിച്ചു. കുവൈത്തിൻറെ വിവിധ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് കെ ഐ സി നേതാക്കൾ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഉസ്താത് ശംസുദ്ധീൻ ഫൈസി, പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജന സെക്രട്ടറി ആബിദ് ഫൈസി , മീഡിയ സെക്രട്ടറി മുനീർ പെരുമുഖം , ഇ എസ് അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Continue Reading

Featured