ആവശ്യക്കാര്‍ക്ക് മുഴുവന്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഓക്‌സികെയര്‍ പദ്ധതിയുമായി വണ്ടൂര്‍ പാലിയേറ്റീവ് ക്ലിനിക്ക്

ആവശ്യക്കാര്‍ക്ക് മുഴുവന്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍
ഓക്‌സികെയര്‍ പദ്ധതിയുമായി വണ്ടൂര്‍ പാലിയേറ്റീവ് ക്ലിനിക്ക്

വണ്ടൂര്‍: ആവശ്യക്കാര്‍ക്ക് മുഴുവന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുന്ന കര്‍മപദ്ധതിക്ക് വണ്ടൂര്‍ പാലിയേറ്റീവ് ക്ലിനിക്കില്‍ തുടക്കമായി. ഓക്‌സികെയര്‍ പദ്ധതിയുടെ ഉദ്ഘാടനം എ പി അനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ രുഗ് മണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി കുഞ്ഞിമുഹമ്മദ്, എം സുബൈര്‍, എന്‍ സാദത്തലി, ശരീഫ് തുറക്കല്‍, നൗഷാദ് പുളിക്കല്‍ , എം അബ്ദുള്ള, സി കബീര്‍ എന്നിവര്‍ പ്രസംഗിച്ചുഒരു വീട്ടിലേക്ക് തന്നെ ഒന്നിലധികം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമായി വന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചുമായി ക്ലിനിക്ക് നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ആരാധനാലയങ്ങൃള്‍, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍,കഌബ്ബുകള്‍, വിദേശത്തെ മലയാളി കൂട്ടായ്മകള്‍, കുടുംബകൂട്ടായ്മകള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റ മനസ്സായി ഓക്‌സിജന്‍ ചാലഞ്ചിനെ വരവേറ്റപ്പോള്‍ വളരെ വേഗത്തില്‍ ലക്ഷ്യം കൈവരിക്കുകയായിരുന്നു. 50 സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളൂം ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗത്തിലുണ്ട്. വണ്ടൂര്‍ പാലിയേറ്റീവ് കഌനിക്ക് പരിധിക്ക് പുറത്തു നിന്നായാലും ആവശ്യക്കാര്‍ക്കെല്ലാം ഓക്‌സിജന്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. വൈദ്യുതിക്ക് പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകള്‍ ഉടന്‍ സജീകരിക്കും. ഓക്‌സിജനു വേണ്ടിയുള്ള ഏതു സമയത്തുള്ള വിളിക്കും ഉത്തരം നല്‍കാന്‍ ഒരു വാഹനം എപ്പോഴും ഇവിടെ കാത്തിരിപ്പുണ്ടാവും.

Related posts

Leave a Comment