പോലീസ് മേധാവിയായി അനിൽ കാന്ത് ആശംസകൾ മുഴുവൻ ചെമ്പിൽ അശോകന്

ലോക്നാഥ് ബെഹ്റ സ്ഥാനം ഒഴിഞ്ഞതോടെയാണ് സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതല ഏറ്റെടുക്കുന്നത്. തുടർന്ന് സിനിമാതാരം ചെമ്പിൽ അശോകന് അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി പേരാണ് താരത്തെ ഫോൺ വഴി അഭിനന്ദനം അറിയിച്ചത്. അപ്രതീക്ഷിതമായി എത്തിയ അഭിനന്ദനം അശോകനെ ആകെ ആശയകുഴപ്പത്തിലാക്കുകയായിരുന്നു. പിന്നീടാണ് ഇത് വലിയൊരു തെറ്റിധാരമയാണെന്ന് മനസ്സിലാകുന്നത്. പുതുതായി പോലീസ് മേധാവിയായി സ്ഥാനമേറ്റ അനിൽ കാന്തിന്റെ മുഖ സാദൃശ്യമുളള വ്യക്തിയാണ് താൻ എന്നും അതിനാൽ പലരും തെറ്റിധരിച്ചതാണ് തന്നെ അഭിനന്ദിച്ചതെന്നും മനസ്സിലാകുന്നത്.പോലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചെന്ന വാർത്തകൾ വന്നതിനു പുറകെ രാവിലെ 11 മണി മുതൽ തന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് അഭിനന്ദനമറിയിച്ച് കൊണ്ട് എത്തിയതെന്ന് അശോകൻ പറയുന്നു. ആശംസകൾ അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ അശോകന് ലഭിക്കുകയുണ്ടായി. അപ്രതീക്ഷിതമായി ലഭിച്ച ആശംസകൾ സന്തോഷമുണ്ടാക്കുന്നെന്നും പുതിയ പോലീസ് മേധാവിയെ നേരിൽ കാണാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. നിരവധി തവമ പോലീസ് വേശത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഐ.പി.എസ് കാരനായി വേശമിടാൻ കാത്തിരിക്കുകയാണെന്നും അശോകൻ കൂട്ടിചേർത്തു.
2016-ൽ ലോക്നാഥ് ബെഹ്റ അധികാരമേറ്റപ്പോഴും സമാനസംഭവം അരങ്ങേറിയിരുന്നു. അന്ന് അഭിനന്ദനം ലഭിച്ചത് കോമഡി സ്കിറ്രുകളിലൂടെ ശ്രദ്ധേയനായ ഹാസ്യതാരം പാഷാണം ഷാജിക്കായിരുന്നു.

Related posts

Leave a Comment