Connect with us
48 birthday
top banner (1)

Kerala

മൃതദേഹം അടക്കുന്ന കെഡാവർ ബാഗിൽ വരെ അഴിമതി; തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് കാലത്ത് കോടികളുടെ കൊള്ള നടന്നതായി: അനിൽ അക്കര

Avatar

Published

on

തൃശൂർ: കോവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ നടന്ന കോടികളുടെ കൊള്ളയ്ക്ക് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിലും കോടികളുടെ ഫണ്ട് തിരുമറി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള നടന്നു. മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്നായിരുന്നു ഈ കൊള്ള. ഉപ്പുതൊട്ട് കർപ്പൂരം വരെ കൊള്ള നടത്തിയെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻആർഎച്ച്എം വഴി എട്ടു കോടി രൂപ നൽകി. 3700 മരണങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് കാലത്തുണ്ടായത്. കെഡാവർ ബാഗുകൾ ഉപയോഗിച്ചാണ് ശാസ്ത്രീയമായി മൃതദേഹങ്ങൾ സംസ്കരിച്ചത്. ബാ​ഗ് വാങ്ങുന്നതിന് 409 രൂപ ഏറ്റവും കുറഞ്ഞ ഇ ടെൻഡർ ലഭിച്ചു. 700 ബാഗുകൾ മാത്രം ആവശ്യമുള്ളപ്പോൾ 3,1,22,272 മുടക്കി ബാഗുകൾ വാങ്ങിയോ എന്നും അനിൽ അക്കര ചോദിച്ചു. കെഡാവർ ബാഗ് വാങ്ങിയതിൽ വരെ തൃശൂർ മെഡിക്കൽ കോളേജിൽ അഴിമതി നടന്നു. രണ്ടുകോടി ചെലവാക്കേണ്ട സ്ഥാനത്ത് ചെലവാക്കിയത് എട്ടു കോടിയാണ്. രോഗികൾക്ക് ഭക്ഷണം എത്തിച്ചതിൽ വരെ വൻ അഴിമതി നടന്നു. മൃതദേഹം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി സിപിഐഎമ്മിന്റെ എൻജിഒ യൂണിയൻ അംഗങ്ങൾ മാറിയെന്നും അനിൽ അക്കര ആരോപിച്ചു.

Advertisement
inner ad

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെയും അനിൽ അക്കര വിമർശിച്ചു. കേരളത്തിലെ ആരോഗ്യമന്ത്രിക്ക് ആരോഗ്യമേഖലയിൽ നടക്കുന്ന കൊളളയെകുറിച്ച് അറിയില്ല. മന്ത്രി കാര്യങ്ങൾ പഠിക്കണം. മന്ത്രി മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോഗ്യവകുപ്പിനെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് കുശുമ്പാണെന്ന് പറയുന്നു. പ്രതിപക്ഷ നേതാവിനെ ആരോഗ്യമന്ത്രി രാഷ്ട്രീയ പ്രവർത്തനം പഠിപ്പിക്കേണ്ടന്നും അനിൽ അക്കര പറഞ്ഞു.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured