അങ്കമാലിയില്‍ മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

എറണാകുളം : മക്കളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. ഇളന്തുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജുവും മക്കളായ ആതിര (ചിന്നു- 7) അനുഷ (കുഞ്ചു-3) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മൂന്നുപേരെയും അയൽവാസികൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുട്ടികൾ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒന്നര മാസം മുമ്ബാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related posts

Leave a Comment