അ​ങ്ക​മാ​ലി​യി​ല്‍ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം മാതാവ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചു

അ​ങ്ക​മാ​ലി: തു​റ​വൂ​ർ പെരിങ്ങാംപറമ്പിൽ ര​ണ്ടു മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ആ​റും മൂ​ന്നും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​താ​വ് അ​ഞ്ജു(29)​വി​നെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്ത് ആ​ദ്യം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ ശേ​ഷം അ​ഞ്ജു​വും സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ മൂ​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​താ​വി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഒ​ന്ന​ര മാ​സം മു​ൻ​പാ​ണ് മ​രി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു യു​വ​തി​യെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആത്മഹത്യശ്രമമെന്നാണ് അനുമാനിക്കുന്നത്.

Related posts

Leave a Comment