Connect with us
48 birthday
top banner (1)

National

മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു

Avatar

Published

on

ഗുവാഹട്ടി: അസമിലെ അരുണാചല്‍ അതിര്‍ത്തി മേഖലയായ ടിന്‍സുകിയയില്‍ കല്‍ക്കരി ഖനനത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് റാറ്റ് ഹോള്‍ മൈനേഴ്‌സ് കുടുങ്ങി. ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.

കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികള്‍ മേഘാലയ സ്വദേശികളും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. ആകെ ഏഴ് തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. മൂന്ന് പേര്‍ മണ്ണില്‍ ചെറിയ മാളമുണ്ടാക്കി അതില്‍ നൂണ്ടുകയറി ഖനനം ചെയ്തപ്പോള്‍, പുറത്തുള്ളവര്‍ കല്‍ക്കരി മറ്റുസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മണ്ണിടിഞ്ഞ് മാളം മൂടിയത്.

Advertisement
inner ad

മണ്ണില്‍ എലിമാളം പോലെയുള്ള ചെറിയ തുരങ്കങ്ങളുണ്ടാക്കി അതില്‍ കയറി ഖനനം നടത്തുന്നവരെയാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന് വിളിക്കുന്നത്. വളരെയേറെ അപകട സാധ്യതയുള്ള പ്രവൃത്തിയായതിനാല്‍ രാജ്യത്ത് ഇത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെലവ് കുറഞ്ഞ രീതിയായതിനാല്‍ നിയമംലംഘിച്ചും വന്‍തോതില്‍ ഇത്തരം ഖനനം നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയപ്പോള്‍ ഇവരെ രക്ഷപ്പെടുത്താന്‍ നിയോഗിച്ചത് റാറ്റ് ഹോള്‍ മൈനര്‍മാരെയായിരുന്നു. രണ്ടരയടി വ്യാസമുള്ള കുഴലുകളില്‍പ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റര്‍വരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നവരാണ് റാറ്റ് ഹോള്‍ മൈനേഴ്സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് ‘റാറ്റ്-ഹോള്‍ മൈനേഴ്‌സ്’ അഥവാ ‘എലിമട ഖനന തൊഴിലാളികള്‍’ എന്ന് വിളിക്കപ്പെടുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

Published

on

രാജ്യത്ത് ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 11,70,404 കുട്ടികളാണ്
സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു. അതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായതായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്.

Continue Reading

Featured

ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും

Published

on

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു. സെപ്റ്റംബറിൽ പ്രസിഡന്റായതിനു ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനായകയ്ക്കൊപ്പം ഉണ്ടാകും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒക്ടോബർ ആദ്യം ശ്രീലങ്ക സന്ദർശിച്ചപ്പോൾ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.

Continue Reading

National

ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി

Published

on

റായ്പൂര്‍: ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അനിമേഷ് മണ്ഡല്‍ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡല്‍ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

Advertisement
inner ad

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured