ആന്ധ്രയിലെ ദമ്പതികളുടെ കണ്ണുനീരിന്റെ കാരണക്കാർ സംസ്ഥാന സർക്കാരും ശിശുക്ഷേമസമിതിയും ; കുഞ്ഞിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി

തിരുവനന്തപുരം : അനുപമയുടെതെന്ന് കരുതപ്പെടുന്ന കുട്ടിയെ കേരളത്തിൽ നിന്നും ചെന്ന ഉദ്യോഗസ്ഥർക്ക് ആന്ധ്രയിലെ ദമ്പതികൾ കൈമാറിയത് ഏറെ വികാരനിർഭരമായിട്ടായിരുന്നു.കുഞ്ഞിന്റെ കാര്യത്തിൽ വിവാദങ്ങൾ ഉണ്ടായതിൽ അവർക്ക് വേദനയുണ്ടെന്നും എന്നാലും കുഞ്ഞ് യഥാർത്ഥ അമ്മയുടെ കൈകളിലേക്ക് എത്തട്ടെയെന്നും അവർ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു.

സംസ്ഥാന സർക്കാരിന്റെയും ശിശുക്ഷേമ സമിതിയുടെയും ഇടപെടലാണ് ആന്ധ്രയിലെ ദമ്പതികൾക്ക് കണ്ണുനീർ സമ്മാനിച്ചത്.അനുപമയുടെ കുഞ്ഞ് ആന്ധ്രയിലെ ദമ്പതികളിലേക്ക് എത്തുന്നത് കുട്ടിയുടെ യഥാർത്ഥ അമ്മ അറിയാതെയാണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ശിശുക്ഷേമ സമിതിയും പാർട്ടി അറിവോടെ സംസ്ഥാനസർക്കാരും ആണെന്ന വിമർശനം ശക്തമാണ്.കുട്ടിയെ തിരികെ ലഭിച്ചാലും ഡിവൈഎഫ്ഐ നേതാവ് ഷിജുഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉള്ള നിയമനടപടികൾ തുടരുമെന്ന് അനുപമയും അറിയിച്ചിട്ടുണ്ട്.മുമ്പും ശിശുക്ഷേമസമിതി ഇടതു ഭരണകാലത്ത് പ്രതിക്കൂട്ടിൽ ആയിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സമിതികൾ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും വ്യാപകമാണ്.

Related posts

Leave a Comment