ആന്ധ്രയിൽ പുകയില ഉത്പന്നങ്ങൾക്ക് വിലക്ക്

സംസ്ഥാനത്ത് പുകയില ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. പുകയില, നിക്കോട്ടിൻ, മറ്റ് ച്യൂയിംഗ് പുകയില ഉൽപന്നങ്ങൾ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയ്ക്ക് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.ഇവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാന സർക്കാർ നിരോധിച്ചു. ഇതുസംബന്ധിച്ച്‌ തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഫുഡ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാൻ മസാലകൾ എന്നിവ ഉണ്ടാക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ആരെങ്കിലും ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുമെന്നും കുടുംബക്ഷേമഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെലങ്കാനയിലും ഗുട്കയ്ക്കും പാൻ മസാലയ്ക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.

Related posts

Leave a Comment