Connect with us
48 birthday
top banner (1)

Ernakulam

നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണമെന്ന് ആവശ്യം

Avatar

Published

on

കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ സ്‌കൂളിൻ്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതി. എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്നാണ് സംഘാടക സമിതിയുടെ ആവശ്യം. സ്‌കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്ന് കത്തിൽ സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്‌കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന ആവശ്യവുമായി സംഘടക സമിതി രംഗത്ത് വന്നിരിക്കുന്നത്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്.
പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം.
മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ
വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം
എന്നിങ്ങനെ അഞ്ച് ആവശ്യമാണ് കത്തിൽ
വ്യക്തമാക്കിയിരിക്കുന്നത്.

Advertisement
inner ad

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി

Published

on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് അമ്മ. കേരള പിറവി ദിനത്തോടനുബന്ധിച്ച് കുടുംബസംഗമവും നടത്തി. സുരേഷ് ഗോപി അമ്മ ഓഫീസില്‍ എത്തി പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും നടന്നിരുന്നില്ല.

Advertisement
inner ad

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസില്‍ എത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടന്‍ വരും.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്.

Advertisement
inner ad
Continue Reading

Ernakulam

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു

Published

on

പോത്താനിക്കാട് : ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണയും പുഷ്പാര്‍ച്ചനയും പോത്താനിക്കാട് ഇന്ദിരാഭവനില്‍ വച്ച് നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, ജിമ്മി പോള്‍, അലിമോന്‍ റ്റി.എം, ഷാന്‍ മുഹമ്മദ്, പൈലി ഏലിയാസ്, പ്രിയദാസ് മാണി, റോയി പി.എ, അലക്സി സ്കറിയ, ഡോളി സജി എന്നിവര്‍ പ്രസംഗിച്ചു.

Continue Reading

Ernakulam

പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പിക്കപ്പ് വാൻ ഡ്രൈവർ രക്ഷപ്പെടുത്തി

Published

on

കാലടി :പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി.

പിറവം മാമലശേരി സ്വദേശിയായ ജിജോയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.രാവിലെ 11 മണിയോടെയായിരുന്നു പെരുമ്പാവൂർ വല്ലം സ്വദേശിയായ 39 വയസുള്ള യുവതി പുഴയിലേക്ക് ചാടിയത്.

Advertisement
inner ad

യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിലൂടെ ഈ സമയത്ത് കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ ഇത് കാണുകയും ഉടൻ തന്നെ പുഴയിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.യുവതി കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പെൺകുട്ടി അപകടനില തരണം ചെയ്തു.

Advertisement
inner ad
Continue Reading

Featured