Idukki
ഇന്ന് അഞ്ചേരി ബേബി ഓർമദിനം

ഇടുക്കി: നവംബർ 13. സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നുതള്ളിയതിന്റെഓർമ്മ ദിവസം.
ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി. യൂത്ത് കോൺഗ്രസ് ശാന്തൻപാറ മണ്ഡലം സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായിരുന്നു ഇദ്ദേഹം . ഇദ്ദേഹമടക്കം പലരുടെയും പ്രവർത്തനങ്ങൾ സിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവർ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകൾ ഉൾക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി. അതിലെ ആദ്യ പേരുകാരനായിരുന്ന ബേബിയെ 1982 നവംബർ 13ന് വെടിവെച്ചു കൊലപ്പെടുത്തി.
1982ൽ തോട്ടം മേഖലയിൽ യൂണിയനുകൾ തമ്മിലെ തർക്കങ്ങൾ പരിഹരിക്കാൻ സി.ഐ.ടി.യു – ഐ.എൻ.ടി.യു.സി നേതൃത്വം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കിയിലെത്തിയ സിപിഎം നേതാവ് എം. എം. ലോറൻസിന് പ്രാദേശിക സിപിഎം നേതൃത്വം ഇതിനോട് സഹകരിക്കില്ല എന്ന് വ്യക്തമായി. തന്നെ സന്ദർശിച്ച അഞ്ചേരി ബേബിയോട് അദ്ദേഹം പറഞ്ഞത് “ചെറുപ്പമാണ്. സൂക്ഷിക്കണം.” എന്നായിരുന്നു.
ആ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി ബേബി തന്റെ സംഘടനാ പ്രവർത്തനം മുന്നോട്ട് നീക്കി. തൊഴിൽതർക്കം പരിഹരിക്കാൻ എന്നുപറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ സിപിഎം ഗുണ്ടാസംഘം തോക്കിനിരയാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും അഞ്ചേരി ബേബിയുടെ കൊലപാതകത്തെ സിപിഎമ്മും സിപിഎം നേതാക്കളും ആഘോഷിക്കുന്നുണ്ട് തങ്ങളെ എതിർക്കുന്നവരെ ബേബിയെ പോലെ തന്നെ വകവരുത്തുമെന്ന് അവർ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. എംഎം മണിയുടെ വൺ,ു,തിരീ കലപാതകപ്പട്ടികയിലെ പേരുകാരനാണ് ബേബി.
Idukki
മന്ത്രി യോഗം വിളിച്ചാൽ കൊമ്പന്മാർ കാട് കയറില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വനാതിർത്തികളിൽ മനുഷ്യരും വന്യജീവികളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമാണ്. മന്ത്രി ഉന്നതതല യോഗം വിളിച്ചാൽ കൊമ്പൻമാർ കാട് കയറില്ലെന്നും സതീശൻ പരിഹസിച്ചു. വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ജീവൽപ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനഭൂമിയാണ്. സംസ്ഥാനത്തെ 30 ലക്ഷം പേരെയാണ് വന്യമൃഗ സംഘർഷം ബാധിക്കുന്നത്. ഇതിൽ 725 സെറ്റിൽമെന്റുകളിലായി താമസിക്കുന്ന ഒരു ലക്ഷത്തിലധികം ആദിവാസികളുമുണ്ട്. വന്യജീവി ശല്യം വനാതിർത്തിയും പിന്നിട്ട് പത്തും പതിനഞ്ചും കിലോമീറ്റർ പുറത്തേക്ക് കടന്നിരിക്കുകയാണ്. കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കാനോ പുറത്തിറങ്ങാനോ സാധിക്കാതെ ജനങ്ങൾ ഭീതിയിലാണ്. ഒരു കാലത്തും ഉണ്ടാകാത്തത്രയും അരക്ഷിതാവസ്ഥയിൽ ജനം കഴിയുമ്പോഴാണ് ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്ത് സമയം കളയേണ്ട ആവശ്യമേയില്ലെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞത്.
വയനാടും കണ്ണൂരും ഇടുക്കിയും ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങൾ ആധിയിൽ കഴിയുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനത്തിലെ ആദ്യ അടിയന്തിര പ്രമേയമായി ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്. വനം വകുപ്പ് മന്ത്രി യോഗം വിളിച്ചിട്ടും ജനങ്ങൾ സമരം ചെയ്തത് എന്തിനാണെന്നാണ് ചോദിക്കുന്നത്. ഇടുക്കിയിൽ മന്ത്രി യോഗം വിളിച്ചത് കൊണ്ട് റോഡിൽ ഇറങ്ങി നടന്ന കൊമ്പൻമാരെല്ലാം കാടുകയറിയോ? ഭീതികൊണ്ടാണ് ജനം സമരം ചെയ്യുന്നത്. സർക്കാരിന്റെ ഇടപെടലാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ആളെ കൊന്നാൽ മാത്രമേ ആനയെയും കടുവയെയും കൂട്ടിലടയ്ക്കൂവെന്ന സ്ഥിതിയാണ്. വന്യജീവി ശല്യത്തെ തുടർന്ന് വനാതിർത്തിയിലെ എല്ലാ കൃഷികളും നശിച്ചു. കൃഷിനാശം സംഭവിച്ച ഒരാൾക്ക് പോലും നഷ്ടപരിഹാരം നൽകിയിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ്. ഒരു വർഷത്തിനിടെ 144 പേരാണ് മരിച്ചത്. 8705 പേർക്ക് കൃഷിനാശമുണ്ടായി. ഒന്നരക്കൊല്ലമായി കൃഷിനാശത്തിനുള്ള അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ജനം മരണഭീതിയിൽ കഴിയുമ്പോൾ സർക്കാരിന്റെ കൈയ്യിൽ ഒരു പദ്ധതിയുമില്ല. മറ്റു സംസ്ഥാനങ്ങളിൽ ഇൻഷൂറൻസ് ഉൾപ്പെടെ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ വനം വകുപ്പ് കണ്ട് പഠിക്കണം. രാഷ്ട്രീയ ഭേദമില്ലാതെയാണ് ജനങ്ങൾ സമരത്തിനിറങ്ങുന്നത്. എന്നിട്ടും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നു പോലും അറിയാതെയാണ് മന്ത്രി അടിയന്തിര പ്രമേയത്തിന് മറുപടി നൽകിയതെന്നുമ വോക്കൗട്ടിനു മുമ്പ് അദ്ദേഹം ചൂണ്ടിക്കാട്ടി.
Featured
29 വർഷം മുൻപ് കാണാതായ മകനെ കാത്ത് പ്രതീക്ഷയോടെ ഒരമ്മ

- മകനെ നഷ്ടപ്പെട്ടത് ഡൽഹിയിൽ വച്ച്
- സാബു നെയ്യശ്ശേരി
തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ൽ ഡൽഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകൻ സജൻ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത വഴികളില്ല….. ഒരിക്കൽ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്.
1990 കളിലാണ് ഡിഫൻസ് മിനിസ്ട്രിയിൽ ജോലിയുള്ള ഭർത്താവ് ചന്ദ്രശേഖരൻ നായരുമൊത്ത് താമസിക്കാൻ മകൻ സജനെയും മകൾ സ്നേഹയേയും കൂട്ടി ഗിരിജ ഡൽഹിയിലെ ആർ.കെ. പുരത്തെത്തുന്നത്. ഇലക്ട്രോണിക്സ് മോഹമുള്ള മകനെ ആ മാതാപിതാക്കൾ ആർ.കെ പുരത്ത് തന്നെയുള്ള കേരളാ പബ്ളിക് സ്കൂളിലാണ് പഠിക്കാനായച്ചത്. എന്നാൽ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ സജന് മാർക്ക് തീരെ കുറഞ്ഞു പോയി. ഇതേച്ചൊല്ലി പിതാവ് ശകാരിച്ചു. ഇതിൽ മനംനൊന്ത സജൻ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്നു ഗിരിജ പറയുന്നു. 1994 ഓഗസ്റ്റ് 17ന് ആയിരുന്നു സംഭവമെന്നു ഗിരിജ ഓർക്കുന്നു.
മകനെ കാണാതായ സംഭവത്തിൽ അന്ന് തന്നെ ആർ.കെ പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ യു.പിയിലെ മാരുതി കമ്പനിയിൽ താൽക്കാലിക ജോലി ലഭിച്ചതായി സൂചിപ്പിച്ച് സജൻ കുമാർ ഡൽഹിയിലുള്ള മാതാവിന് കത്തയച്ചിരുന്നു. രണ്ട് മാസം കൂടുമ്പോൾ മകന്റെ കൈയ്യക്ഷരത്തിൽ തന്നെയുള്ള കത്തുകൾ വരുമായിരുന്നുവെന്ന് ഗിരിജ പറയുന്നു.
ഉടൻ തന്നെ വീട്ടിൽ മടങ്ങിയെത്താമെന്നും അമ്മയെ വന്ന് കണ്ട് കൊള്ളാമെന്നും അച്ഛൻ വഴക്ക് പറയുമോയെന്ന ഭയമുണ്ടെന്നും ഒക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. രണ്ട് വർഷത്തോളം ഇത്തരത്തിൽ കത്തുകൾ വന്നിരുന്നു. എന്നാൽ താമസ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിലുൾപ്പെടുത്താത്തതിനാൽ സജൻ എവിടെയെന്ന് സൂചന ലഭിച്ചില്ല. ഇടയ്ക്കൊക്കെ സുരേഷ് കുമാറെന്ന പേരിലാണ് കത്തയച്ചിരുന്നത്.
1996ൽ ജോലിയിൽ നിന്നും വിരമിച്ചതോടെ ചന്ദ്രശേഖരൻ നായരും കുടുംബവും തിരികെ നാട്ടിലേക്ക് മടങ്ങി. 12 വർഷം മുമ്പ് ചന്ദ്രശേഖരൻ നായർ മരിച്ചു. മകളെ വിവാഹം കഴിച്ചയക്കുകയും ചെയ്തതോടെ മണക്കാട്ടെ വീട്ടിൽ ഗിരിജ ഒറ്റയ്ക്കായി. ഇതിനിടെ മകനെ പലരും മുംബെയിലും ചെന്നൈയിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ വച്ച് കണ്ടതായും മാതാവിനെ അറിയിച്ചു. തന്റെ കാലം കഴിയുന്നതിന് മുന്നേ മകനയൊന്ന് കാണണമെന്ന ഏക ആഗ്രഹവുമായി വഴിപാടുകളും നേർച്ചയും നടത്തി കാത്തിരിക്കുകയാണ് ഈ മാതാവ്.
Featured
‘കോപ്പിയടിച്ചതല്ല ആശയം ഉൾക്കൊണ്ടത്’ വാഴക്കുല വിവാദത്തിൽ പ്രതികരണവുമായി; ഡോ. ചിന്താ ജെറോം

ഇടുക്കി: ഗവേഷണപ്രബന്ധത്തിൽ ഗുരുതര പിഴവും കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചതിൽ തനിക്ക് നോട്ടപ്പിശക് ഉണ്ടായെന്നും തെറ്റ് പറ്റിയെന്നും ചിന്ത പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രബന്ധത്തിൽ കോപ്പിയടിയുണ്ടെന്ന ആരോപണത്തോടും അവർ പ്രതികരിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉൾക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം വ്യക്തമാക്കി.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login