അനസ് രക്ഷകനായി ; ഒഴുക്കിൽ പെട്ട സൽമാന് പുതു ജീവൻ

കളമശ്ശേരി : ചൊവ്വ വൈകീട്ടുണ്ടായ കനത്ത മഴയിൽ തോട്ടിൽ വീണ ഏഴു വയസുകാരനെ യുവാവ് രക്ഷപെടുത്തി . കളമശ്ശേരി പോട്ടച്ചാൽ തോട്ടിൽ വഴുതിവീണ സൽമാനെയാണ് നീറുങ്കൽ വീട്ടിൽ കെ എം അനസ് സാഹസികമായി രക്ഷിച്ചത് .

വെള്ളം കവിഞ്ഞൊഴുകുന്ന റോഡിലൂടെ സൈക്കിൾ ചവിട്ടികയായിരുന്ന സൽമാൻ , അനസിന്റെ വീടിന്റെ സമീപത്തു വെച്ച്സൈക്കിളുമായി തോട്ടിൽ വീണു . ഇതുകണ്ട അനസിന്റെ ഉമ്മ ബഹളം വെച്ചതോടെയാണ് അനസ് രക്ഷക്കെത്തിയത് . കുറെ ദൂരം തോട്ടിലൂടെ ഒഴുകിയശേഷം പൈപ്പിൽ പിടിച്ചു തൂങ്ങിയ കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു . സൈക്കിൾ ഒഴുകിപോയി .

ധോണിപ്പറമ്പിൽ നിഷാദിന്റെയും ഷംലയുടെയും മകനാണ് സൽമാൻ . സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . ഇടപ്പള്ളി ടോളിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനസ് ഉച്ചക്ക് ശേഷം ജോലിയിൽ പോയിരുന്നില്ല .

Related posts

Leave a Comment